X

ഹാദിയ ഇന്ന് സുപ്രീം കോടതിയില്‍

ഹാദിയയുടെ വിവാഹം റദ്ദാക്കിയ കേരളാ ഹൈക്കോടതി നടപടി സുപ്രിം കോടതി പുന:പരിശോധിക്കും

ഇന്ന് മൂന്ന് മണിക്ക് സുപ്രീം കോടതി ഹാദിയയുടെ വാദം കേള്‍ക്കും. ഹാദിയ കേസിലെ നിര്‍ണ്ണായക ഘട്ടമാണിന്ന് നടക്കാനിരിക്കുന്നത്. കോടതി വാദം കേള്‍ക്കുന്നതിന്റെ മുന്നോടിയായി ഹാദിയയുടെ പിതാവ് അശോകനും ഭര്‍ത്താവ് ശഫിന്‍ ജഹാനും സുപ്രീം കോടതി അഭിഭാഷകരുമായി കൂടികാഴ്ച നടത്തി.

പറയാനുള്ളത് പറഞ്ഞുകഴിഞ്ഞു; ഇനിയാര്‍ക്കാണ് ഹാദിയയുടെ കാര്യത്തില്‍ ആവലാതി?

സുപ്രീം കോടതിയില്‍ ഹാജരാകാന്‍ ഡല്‍ഹിയിലെത്തിയ ഹാദിയക്ക് കേരളാ ഹൗസില്‍ കനത്ത പോലീസ് കാവലാണ് ഏര്‍പ്പെടുത്തിയത്. മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ വിലക്ക് ഇന്നും തുടരും. ഹാദിയക്ക് പറയാനുളളത് തങ്ങള്‍ക്ക് നേരിട്ട് കേള്‍ക്കണമെന്നും ഹാദിയയുടെ വിവാഹം റദ്ദാക്കിയ കേരളാഹൈക്കോടതി വിധി പുന:പരിശോധിക്കുമെന്നും ചിഫ് ജസറ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഹാദിയ ഇന്ന് കോടതിയില്‍ ഹാജരാകുന്നത്.

അതെസമയം, ഹാദിയയുടെ മതമാറ്റത്തില്‍ ബാഹ്യശക്തികള്‍ക്ക് പങ്കുണ്ടോയെന്ന കാര്യം അന്വേഷിച്ച എന്‍ഐഎ റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ അന്വേഷണസംഘം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.

This post was last modified on November 27, 2017 7:37 am