X

വിവാദ ഭൂമി ഇടപാട്: കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കെതിരെ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി

മേജര്‍ ആര്‍ച്ച് ബിഷപ്പും രാജ്യത്തെ നിയമക്കള്‍ക്ക് വിധേയനാണ്. രൂപതക്ക് വേണ്ടി ഇടപാടുകള്‍ നടത്താനുള്ള പ്രതിനിധിയാണ് ബിഷപ്പ്. സാധാരണ വിശ്വാസികള്‍ സംഭാവന ചെയ്തതാണ് രൂപതയുടെ സ്വത്തുകള്‍. അത് ബിഷപ്പിന്റെയോ വൈദികരുടെയോ അല്ല.

സിറോ മലബാര്‍ സഭയുടെ വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുത്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി. കര്‍ദ്ദിനാളിനും ഇടനിലക്കാര്‍ക്കും ഇടപാടില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായും ഇത് സംബന്ധിച്ച് ശക്തമായ ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം കോടതി പരാമര്‍ശങ്ങള്‍ ഒരു തരത്തിലും അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കരുത് എന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. അതിരൂപത രാജ്യത്തെ നിയമവ്യവസ്ഥകള്‍ക്ക് വിധേയമാണെന്നും കര്‍ദിനാളും നിയമങ്ങള്‍ക്ക് വിധേയനായ വ്യക്തിയാണെന്നും കോടതി പറഞ്ഞു. രാജ്യത്തെ നിയമങ്ങള്‍ക്ക് അതീതനായാണ് കര്‍ദിനാള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് കോടതി പറഞ്ഞു. തന്നെ നിയന്ത്രിക്കാനുള്ള അവകാശം മാര്‍പാപ്പയ്ക്കും വത്തിക്കാനും മാത്രമാണെന്നും സ്വത്തുകള്‍ കൈകാര്യം ചെയ്യാന്‍ തനിക്കാണ് പരമാധികാരമെന്നുമുള്ള കര്‍ദിനാളിന്റെ വാദങ്ങള്‍ കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് കാരണമായി.

അറിഞ്ഞുകൊണ്ട് ചെയ്ത തെറ്റ് അബദ്ധമാകുമോ? ആലഞ്ചേരി പിതാവ് പറഞ്ഞ കള്ളങ്ങളെക്കുറിച്ച്

സഭാ സ്വത്തുകളുടെ സൂക്ഷിപ്പുകാര്‍ മാത്രമാണ് സഭയും കര്‍ദിനാളുമെന്ന് ജോര്‍ജ് ആലഞ്ചേരിയുടെ വാദങ്ങള്‍ തള്ളി കോടതി ചൂണ്ടിക്കാട്ടുന്നു. സഭയുടെ സ്വത്തുകള്‍ വിശ്വാസികളുടേതാണ്. അതിരൂപത രാജ്യത്തെ നിയമ വ്യവസ്ഥകള്‍ക്ക് വിധേയമാണ്. മേജര്‍ ആര്‍ച്ച് ബിഷപ്പും രാജ്യത്തെ നിയമക്കള്‍ക്ക് വിധേയനാണ്. രൂപതക്ക് വേണ്ടി ഇടപാടുകള്‍ നടത്താനുള്ള പ്രതിനിധിയാണ് ബിഷപ്പ്. സാധാരണ വിശ്വാസികള്‍ സംഭാവന ചെയ്തതാണ് രൂപതയുടെ സ്വത്തുകള്‍. അത് ബിഷപ്പിന്റെയോ വൈദികരുടെയോ അല്ല. സ്വത്തുക്കള്‍ സ്വന്തം താല്‍പര്യപ്രകാരം കൈകാര്യം ചെയ്യാന്‍ കഴിയില്ല. നിയമാണ് എല്ലാത്തിലും വലുത്. പത്തു ലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ക്ക് ഫൈനാന്‍സ് കൗണ്‍സിലിന്റെ അനുമതിയും വേണം. കര്‍ദിനാളിന്റെ വാദങ്ങള്‍ തള്ളിക്കൊണ്ട് ഹൈക്കോടതി പറഞ്ഞു.

This post was last modified on March 7, 2018 8:14 am