X

റോഹിങ്ക്യന്‍ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ഉണ്ടാവണം : സുഷമ സ്വരാജ്

ഭീകരവാദം, തീവ്രവാദം എന്നീ വെല്ലുവിളികളെ നേരിടുന്നതിനായി ഇരു രാജ്യങ്ങളും സംയുക്തമായി പ്രവര്‍ത്തിക്കുമെന്നും സ്വാരാജ്

മ്യന്‍മറിലെ റാഖിന്‍ പ്രവിശ്യയില്‍ റോഹിങ്ക്യകള്‍ക്കെതിരായ നടക്കുന്ന ആക്രമണത്തില്‍ ഇന്ത്യക്ക് ദു:ഖമുണ്ടെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ധാക്കയില്‍ പറഞ്ഞു. ഔദ്യോഗിക സന്ദര്‍ശനത്തിനായി ധാക്കയിലെത്തിയതായിരുന്നു വിദേശകാര്യമന്ത്രി. പ്രതിസന്ധികളെ ശാന്തമായി കൈകാര്യം ചെയ്യണമെന്ന് ഇന്ത്യ മ്യാന്‍മര്‍ സര്‍ക്കാറിനെ ധരിപ്പിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. റോഹിങ്ക്യകളുടെ ക്ഷേമത്തെ കുറിച്ച് ആലോചിക്കണമെന്നും ഇന്ത്യ മ്യാന്‍മര്‍ സര്‍ക്കാറിനെ അറിയിച്ചതായും സുഷമ സ്വരാജ് ധാക്കയില്‍ പറഞ്ഞു.

അഭയാര്‍ത്ഥികള്‍ തിരിച്ചെത്തിയാല്‍ മാത്രമേ മേഖലയില്‍ പൂര്‍വ്വസ്ഥിതി കൈവരിക്കാന്‍ സാധിക്കൂ. പ്രവിശ്യയിലെ സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമുണ്ടാകുമെന്നും സുഷമ സ്വരാജ് പറഞ്ഞു. പ്രവിശ്യയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചാല്‍ മാത്രമേ സമാധനം പുന:സ്ഥാപിക്കാന്‍ ആവുമെന്നും അവര്‍ പറഞ്ഞു. ഭീകരവാദത്തിനെതിരെയുളള പോരാട്ടത്തില്‍ ബംഗ്ലാദേശുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും വിദേശകാര്യമന്ത്രി ബംഗ്ലാദേശിനു ഉറപ്പു നല്‍കി.

ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുമായുളള സംയുക്ത യോഗത്തിനുവേണ്ടിയാണ് സുഷമ സ്വരാജ് ധാക്കയിലെത്തിയത്. ഭീകരവാദം, തീവ്രവാദം എന്നീ വെല്ലുവിളികളെ നേരിടുന്നതിനായി ഇരു രാജ്യങ്ങളും സംയുക്തമായി പ്രവര്‍ത്തിക്കുമെന്നും സ്വാരാജ് പറഞ്ഞു.

This post was last modified on October 24, 2017 11:42 am