X

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത് ഡേറ്റിംഗ് സൈറ്റിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ കണ്ടതിന് പിന്നാലെ

പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നുള്ള ആക്രമണത്തില്‍ മോലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. വെസ്റ്റ് മെല്‍ബണിലെ സണ്‍ഡേ സബര്‍ബില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.

ഡേറ്റിംഗ് സൈറ്റിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ നേരില്‍ കണ്ടതിന് പിന്നാലെ ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. 19കാരിയായ പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 25കാരനായ മോലിന്‍ റാത്തോഡ് എന്ന അക്കൗണ്ടിംഗ് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. മെല്‍ബണിലെ ഹോസ്പിറ്റലിലായിരുന്നു മരണം. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നുള്ള ആക്രമണത്തില്‍ മോലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. വെസ്റ്റ് മെല്‍ബണിലെ സണ്‍ഡേ സബര്‍ബില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.

ഒറ്റയ്ക്കാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. മാരകമായ മുറിവുകളാണ് മോലിന്റെ ശരീരത്തിലുണ്ടായിരുന്നത്. പെണ്‍കുട്ടിയ്‌ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. മെല്‍ബണ്‍ മജിസ്‌ട്രേറ്റ് കോടതി പെണ്‍കുട്ടിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. നാല് വര്‍ഷം മുമ്പാണ് മോലിന്‍ റാത്തോഡ് ഉപരിപഠനത്തിനായി ഓസ്‌ട്രേലിയയിലെത്തിയത്.

This post was last modified on July 26, 2018 8:41 am

Related Post
Leave a Comment