സിവില്‍ സര്‍വ്വീസ് മെയിന്‍ പരീക്ഷയില്‍ കൃത്രിമം കാണിച്ചതിന് മലയാളി ഐപിസ് ഉദ്യോഗസ്ഥന് പിടിയിലായി. സഫീര്‍ കരീം എന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ചെന്നൈയില്‍ പിടിയിലായത്. ഇയാള്‍ ഐപിഎസ് പ്രൊബോഷനറി ഉദ്യോഗസ്ഥനാണ്. കഴിഞ്ഞ ദിവസം ചെന്നൈ പ്രസിഡന്‍സി ഗേള്‍സ് ഹയ്യര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന സിവില്‍ സര്‍വ്വീസ് മെയിന്‍ എക്സാമിലാണ് കരീം കൃത്രിമം കാണിച്ചതെന്ന് ദി ഇന്ത്യന്‍ എക്സപ്രസ് റിപ്പോര്‍ട്ട് ചെയ്തു.
പരീക്ഷാഹാളില്‍ നിന്നും ഉത്തരങ്ങള്‍ ലഭിക്കാനായി കരീം ബ്ലൂടൂത്ത് ഉപയോഗിച്ച് തന്റെ ഭാര്യയുമായി ബന്ധപെട്ടു. ഐപിഎസുകാരനായ കരീം ഐഎഎസ് എഴുതാനായാണ് ചെന്നൈയില്‍ എത്തിയത്. കൃത്രിമം കാണിച്ചതിനെ തുടര്‍ന്ന് കരിമിനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. (വഞ്ചന, അസത്യം) എന്നീ കുറ്റങ്ങള്‍ ഐപിസി വകുപ്പ് 420 ചുമത്തി പൊലിസ് ഇയാളെ അറസറ്റ് രേഖപെടുത്തി. സഫീര്‍ കരീമിന്റെ ഭാര്യയെ പൊലീസ് ഹൈദരാബാദില്‍ വെച്ച് അറസ്റ്റ് ചെയ്തു . 2014 -ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ കരീം തിരുനെല്‍വേലി നാംഗുണേരി സബ്ഡിവിഷനിലെ എഎസ്പിയാണ്.
This post was last modified on October 31, 2017 10:42 am