X

മുംബൈ കമല മില്‍സില്‍ അഗ്നിബാധ; മരണം 15 ആയി

എട്ടോളം ഫയര്‍ എന്‍ജിനുകളുടെ സഹായത്തോടെ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ഫലമായി തീ പൂര്‍ണമായും അണച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു

മുംബൈയില്‍ തീപിടിത്തം 15 മരണം. നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റു. സേനാപതി മാര്‍ഗിലെ കമലമില്‍ കോമ്പൗണ്ടിലാണ് ഇന്നതെ അര്ദ്ധരാത്രിയോടെ തീപിടിത്തമുണ്ടായത്. പൊള്ളലേറ്റ പലരുടേയും നില ഗുരുതരമാണ്. മരിച്ചവരില്‍ 12 പേര്‍ സ്ത്രീകളാണ്.

നിരവധി ഹോട്ടലുകളും ഓഫീസുകളും അടങ്ങുന്ന 37 ഏക്കര്‍ കോമ്പൗണ്ടില്‍ വ്യാഴാഴ്ച അര്‍ധ രാത്രിയോടെയാണ് തീപ്പിടിത്തമുണ്ടായത്.പരിക്കേറ്റവരെ സമീപത്തെ കിങ് എഡ്വേര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തീ പടര്‍ന്നതെന്നത് മോജോ ബ്രിസ്റ്റോ എന്ന ഹോട്ടലില്‍ നിന്നാണ് എന്നാണ് പ്രാഥമിക നിഗമനം. അരമണിക്കൂറിനുള്ളില്‍ സമീപത്തെ കെട്ടിടങ്ങള്‍ മുഴുവന്‍ തീപ്പിടിക്കുകയായിരുന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ പ്രദേശത്ത് നിരവധി വാര്‍ത്താ ചാനലുകളുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്്. തീപ്പിടിത്തമുണ്ടായതോടെ ചാനലുകളുടെ പ്രവര്‍ത്തനവും തടസ്സപ്പെട്ടു.

എട്ടോളം ഫയര്‍ എന്‍ജിനുകളുടെ സഹായത്തോടെ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ഫലമായി തീ പൂര്‍ണമായും അണച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു

 

This post was last modified on December 29, 2017 9:13 am