X

മന്ത്രിമാരുടെ ‘ലൈക്ക്’ കൂട്ടി സര്‍ക്കാറിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ നീക്കം

മന്ത്രിമാരുടെ ലൈക്ക് കൂട്ടാനായി പേഴ്‌സണല്‍ സറ്റാഫിലെ ഒരാളെ ചുമതലപ്പെടുത്താനും യോഗം തിരുമാനിച്ചു. ലൈക്കിന്റെ ചുമതല വഹിക്കുന്നയാള്‍ പബ്ലിക്ക് റിലേഷന്‍ വകുപ്പ് മേധാവികളുമായി കൂടിയാലോചിച്ച് പ്രവര്‍ത്തിക്കും

സര്‍ക്കാറിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിന് സാമൂഹ്യമാധ്യമങ്ങള്‍ ഫലപ്രദമായ ഇടപ്പെടലുകള്‍ നടത്താന്‍ തിരുമാനം. സമൂഹമാധ്യമങ്ങളില്‍ മന്ത്രിമാരുടെ ഇടപ്പെടലുകള്‍ സജീവമാക്കാന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജരാജന്റെ നേതൃത്വത്തില്‍ നടന്ന മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ യോഗത്തിലാണ് തിരുമാനം.

മന്ത്രിമാരുടെ പേജുകളില്‍ ‘ലൈക്ക’ുകള്‍ വര്‍ദ്ധിപ്പിക്കാന്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനാണ് നീക്കം. ലൈക്കിന്റെ കാര്യത്തില്‍ പല മന്ത്രിമാരും വളരെ പിന്നിലാണ്. ധനമന്ത്രി തോമസ് ഐസക്കാണ് ഒന്നാമന്‍. തൊട്ടുപിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ജി സുധാകരനും ‘ലൈക്’ നേടുന്നതില്‍ തൊട്ടടുത്തുണ്ടെന്നും യോഗം വിലയിരുത്തി. ലൈക്കിന്റെ കാര്യത്തില്‍ ഏറ്റവും പിന്നില്‍ മന്ത്രി പി തിലോത്തമനാണ്. ആയിരത്തില്‍ താഴെയാണ് അദ്ദേഹത്തിന്റെ ലൈക്ക്.

മന്ത്രിമാരുടെ ലൈക്ക് കൂട്ടാനായി പേഴ്‌സണല്‍ സറ്റാഫിലെ ഒരാളെ ചുമതലപ്പെടുത്താനും യോഗം തിരുമാനിച്ചു. ലൈക്കിന്റെ ചുമതല വഹിക്കുന്നയാള്‍ പബ്ലിക്ക് റിലേഷന്‍ വകുപ്പ് മേധാവികളുമായി കൂടിയാലോചിച്ച് പ്രവര്‍ത്തിക്കും. അതെസമയം നവമാധ്യമങ്ങളില്‍ പാര്‍ട്ടിക്ക് ലഭിക്കുന്ന സ്വീകാര്യതയില്‍ നല്ല അഭിപ്രായമാണ് ഉയര്‍ന്നുവന്നത്.