X

ലോംഗ് മാര്‍ച്ച് വിജയം; ആദിവാസികളുടെ ഭൂമി പ്രശ്നം പരിഹരിക്കും, കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു

അതേസമയം കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളുക, കര്‍ഷകരുടെ ഭീമമായ വൈദ്യുതി ബില്‍ എഴുതിത്തള്ളുക. 2006ലെ സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പരിഗണിക്കാമെന്നും ഇത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമുണ്ട് എന്നുമാണ് സര്‍ക്കാര്‍ നിലപാട്.

വനാവകാശവും ആദിവാസികളുടെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്കക്ക് ആറ് മാസത്തിനകം പരിഹാരം കാണുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. നാസികില്‍ നിന്ന് കര്‍ഷക പ്രക്ഷോഭകാരികളുടെ ലോംഗ് മാര്‍ച്ച് നയിച്ച് മുംബൈയിലെത്തിയ കിസാന്‍ സഭ നേതാക്കള്‍ക്കാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉറപ്പ് നല്‍കിയിരിക്കുന്നത്. അതേസമയം കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളുക, കര്‍ഷകരുടെ ഭീമമായ വൈദ്യുതി ബില്‍ എഴുതിത്തള്ളുക. 2006ലെ സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങള്‍ പരിഗണിക്കാമെന്നും ഇത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമുണ്ട് എന്നുമാണ് സര്‍ക്കാര്‍ നിലപാട്.

ആവശ്യങ്ങള്‍ അംഗീകരിക്കുന്നതായി കര്‍ഷകര്‍ക്ക് രേഖാമൂലം ഉറപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രിയും മന്ത്രി ചന്ദ്രകാന്ത് പാട്ടീലും അറിയിച്ചു. അതേസമയം കര്‍ഷകരുടെ 12-13 ആവശ്യങ്ങളില്‍ ചിലതെല്ലാം അംഗീകരിച്ചതായും അതില്‍ അവര്‍ തൃപ്തരാണെന്നും മന്ത്രി ഗിരീഷ് മഹാജന്‍ പറഞ്ഞു. ആദിവാസി മേഖലയില്‍ റേഷന്‍ കാര്‍ഡ് സംബന്ധിച്ച പ്രശ്‌നം ഉടന്‍ പരിഹരിക്കാമെന്നും പുതിയ ബിപിഎല്‍ കാര്‍ഡ് ആറ് മാസത്തിനുള്ളില്‍ വിതരണം ചെയ്യാമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

This post was last modified on March 13, 2018 7:44 am