X

അടുത്ത 48 മണിക്കൂറില്‍ തെക്കന്‍ കേരളത്തില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലെ എര്‍ത്ത് സിസ്റ്റം സയന്‍സ് ഓര്‍ഗനൈസേഷന്‍ നാവിക സേനക്കും കോസ്റ്റ് ഗാര്‍ഡിനും കേരള, തമിഴ്നാട് ചീഫ് സെക്രട്ടറിമാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിക്കൊണ്ടുള്ള അടിയന്തര സന്ദേശം അയച്ചു.

അടുത്ത 48 മണിക്കൂറില്‍ തെക്കന്‍കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയ്ക്കും വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ ശക്തമായ കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റിന്റെ വേഗത മണിക്കൂറില്‍ 65 കി.മീ വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടിത്തക്കാര്‍ ഇന്നും നാളെയും കടലില്‍ പോകുന്നത് ഒഴിവാക്കണം. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലെ എര്‍ത്ത് സിസ്റ്റം സയന്‍സ് ഓര്‍ഗനൈസേഷന്‍ നാവിക സേനക്കും കോസ്റ്റ് ഗാര്‍ഡിനും കേരള, തമിഴ്നാട്
ചീഫ് സെക്രട്ടറിമാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിക്കൊണ്ടുള്ള അടിയന്തര സന്ദേശവും അയച്ചു.

 

This post was last modified on November 30, 2017 8:36 am