X

ബാര്‍ കോഴ കേസ് മീനച്ചിലാറ്റിലെ വെള്ളം പോലെ; പിന്നില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും: എംഎം മണി

ചെങ്ങന്നൂരില്‍ മാണി കോണ്‍ഗ്രസിന്റെ വോട്ട് വേണ്ടെന്ന് പറയില്ലെന്നും എംഎം മണി പറഞ്ഞു. മാണിയുടെ പാര്‍ട്ടിയുടെ വോട്ട് വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ബാര്‍ കോഴ കേസ് ഉണ്ടാക്കിയത് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്നാണ് എന്നും കെഎം മാണി ഇതില്‍ ജൂനിയര്‍ പങ്കാളി മാത്രമാണെന്നും മന്ത്രി എംഎം മണി. കോണ്‍ഗ്രസിനേയും മാണിയുടെ കേരള കോണ്‍ഗ്രസിനേയും ഒരു പോലെ കാണാനാകില്ല. ചെങ്ങന്നൂരില്‍ മാണി കോണ്‍ഗ്രസിന്റെ വോട്ട് വേണ്ടെന്ന് പറയില്ലെന്നും എംഎം മണി പറഞ്ഞു. മാണിയുടെ പാര്‍ട്ടിയുടെ വോട്ട് വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഈ നിലപാട് തള്ളിക്കളയുകയും ചെയ്തു.

This post was last modified on May 7, 2018 9:02 am

Related Post
Leave a Comment