X

സ്വാതന്ത്ര്യദിനത്തില്‍ ആര്‍എസ്എസ് മേധാവി പതാക ഉയര്‍ത്തിയ സംഭവം: നടപടിയെന്ന് സര്‍ക്കാര്‍

ക്രിമിനല്‍ കേസ് നിലനില്‍ക്കുമോയെന്ന് പരിശോധിക്കാന്‍ പൊലീസിനോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സ്‌കൂളുകളില്‍ ദേശീയപതാക ഉയര്‍ത്തേണ്ടത് ജനപ്രതിനിധികളോ പ്രധാനാധ്യാപകരോ ആയിരിക്കണമെന്ന് വ്യക്തമാക്കി പൊതുവിദ്യാഭ്യാസവകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു.

സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട് സ്‌കൂളില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് പതാക ഉയര്‍ത്തിയ സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്കും മാനേജര്‍ക്കും എതിരെ നടപടി എടുക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാലക്കാട് കര്‍ണകിയമ്മന്‍ സ്‌കൂളിലാണ് മോഹന്‍ ഭഗവത് പതാക ഉയര്‍ത്തിയത്.

ക്രിമിനല്‍ കേസ് നിലനില്‍ക്കുമോയെന്ന് പരിശോധിക്കാന്‍ പൊലീസിനോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സ്‌കൂളുകളില്‍ ദേശീയപതാക ഉയര്‍ത്തേണ്ടത് ജനപ്രതിനിധികളോ പ്രധാനാധ്യാപകരോ ആയിരിക്കണമെന്ന ചട്ടം വ്യക്തമാക്കി പൊതുവിദ്യാഭ്യാസവകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. മോഹന്‍ ഭഗവത് പതാക ഉയര്‍ത്താന്‍ എത്തുന്നത് അറിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് സ്‌കൂള്‍ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ജില്ല കളക്ടറുടെ വിലക്കും ലംഘിച്ചാണ് മോഹന്‍ ഭഗവത് പതാക ഉയര്‍ത്തുകയായിരുന്നു.

This post was last modified on December 29, 2017 12:08 pm