കര്‍ണാടകയിലെ ഉടുപ്പിയില്‍ മുസ്ലീം കന്നുകാലി കച്ചവടക്കാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. 61കാരനായ ഹുസൈനബ്ബയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അനധികൃതമായി കന്നുകാലികളെ കടത്തുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് എത്തിയ പൊലീസ് കണ്ടത് ഹുസൈനബ്ബയുടെ മൃതദേഹമാണ്.
പെര്‍ദൂരില്‍ നിന്ന് ഉഡുപ്പിയിലേയ്ക്ക് 12 കന്നുകാലികളെ വാഹനത്തില്‍ കടത്തിക്കൊണ്ട് പോകുന്നു എന്നാണ് പൊലീസിന് ലഭിച്ച സന്ദേശം. അതേസമയം ഹുസൈനബ്ബയെ ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയതാണ് എന്ന് കുടുംബം ആരോപിക്കുന്നതായി ദ ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. ബജ്രംഗ് ദള്‍ ഹുസൈനബ്ബയെ നിരന്തരം പിന്തുടര്‍ന്ന് ഉപദ്രവിച്ചിരുന്നതായി വീട്ടുകാര്‍ പറയുന്നു. 2015ല്‍ ഹുസൈനബ്ബയെ കൊണ്ട് ബജ്രംഗ് ദള്‍ ഗുണ്ടകള്‍ ഗോമൂത്രം കുടിപ്പിക്കുകയും ചെയ്തിരുന്നു.
This post was last modified on June 1, 2018 11:04 am
Leave a Comment