X

രാജസ്ഥാനിലെ ഹോസ്റ്റലുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കി ഉത്തരവ്

രാവിലെ ഏഴ് മണിക്ക് ദേശീയഗാനം ആലപിക്കണം

രാജസ്ഥാനിലെ സര്‍ക്കാര്‍ ഹോസറ്റലുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എയഡഡ് സ്ഥാപനങ്ങളിലെ ഹോസറ്റലുകള്‍ക്കും നിയമം ബാധകമാണെന്നും ഉത്തരവില്‍ പറയുന്നു. രാവിലെ ഏഴ് മണിക്ക് ദേശീയഗാനം ആലപിക്കണം. ഉത്തരവ് പ്രകാരം ഇക്കഴിഞ്ഞ നവംബര്‍ 26 മുതല്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയതായും റിപ്പോര്‍ട്ടുണ്ട്.

This post was last modified on November 29, 2017 7:54 am