X

സാക്കിര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ എന്‍ഐഎ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

സാക്കിര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ വിദേശ കാര്യ മന്ത്രാലയം ശ്രമം നടത്തും

ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ അദ്ധ്യക്ഷന്‍ ഡോ സാക്കിര്‍ നായിക്കിനെ വിദേശത്തു നിന്നും വിട്ടുകിട്ടാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വിശദ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സാക്കിര്‍ നായിക്കിനെതിരെ ഭികരപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നതാണ് ആരോപണം. യുഎപിഎചുമത്തി ഇദ്ദേഹത്തിനെതിരായി ക്രിമിനല്‍ നിയമ നടപടി സ്വീകരിക്കണമെന്നാണ് എന്‍ഐഎയുടെ ആവശ്യം.

രാജ്യത്തെ മുസ്ലിം യുവജനങ്ങളെ ഭീകരവാദികളാക്കുന്നതില്‍ സാക്കിര്‍ നായിക്കിന്റെ പങ്ക് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഭ്യന്തര മന്ത്രാലയം ഉത്തരവിട്ടതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്നാണ് വിവരം. ഡോ സാക്കിര്‍ നായിക്കിന്റെ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ (ഐആര്‍എഫ്) നേതൃത്വത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുവെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.

എന്‍ഐഎയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തെ വിട്ടുകിട്ടാന്‍ വിദേശകാര്യമന്ത്രാലയം സൗദി അറേബ്യ, മലേഷ്യ എന്നീ രാജ്യങ്ങളുമായി ആശയ വിനിമയം നടത്തുമെന്നും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

This post was last modified on October 22, 2017 2:49 pm