X

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: കോട്ടയത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്‌കൂള്‍ അടിച്ചുതകര്‍ത്തു

കോട്ടയം പാമ്പാടി ക്രോസ് റോഡ്‌സ് സ്‌കൂളിലേക്കുള്ള എസ്എഫ്‌ഐയുടെ പ്രതിഷേധ പ്രകടനമാണ് സ്‌കൂളിലെ ഓഫീസ് മുറികളും വസ്തുവകകളും അടിച്ചുതകര്‍ക്കുന്നതിലേയ്ക്ക് നയിച്ചത്.

അധ്യാപകര്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് പേടിച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് കോട്ടയത്ത് എസ്എഫ്‌ഐ സ്‌കൂള്‍ അടിച്ചുതകര്‍ത്തു. കോട്ടയം പാമ്പാടി ക്രോസ് റോഡ്‌സ് സ്‌കൂളിലേക്കുള്ള എസ്എഫ്‌ഐയുടെ പ്രതിഷേധ പ്രകടനമാണ് സ്‌കൂളിലെ ഓഫീസ് മുറികളും വസ്തുവകകളും അടിച്ചുതകര്‍ക്കുന്നതിലേയ്ക്ക് നയിച്ചത്. പൊലീസ് ലാത്തി വീശി. സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ജിന്റോ ഈപ്പനാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. പ്രവര്‍ത്തകരെ ഒഴിപ്പിക്കുന്നതിനായി പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. രണ്ടു പൊലീസുകാര്‍ക്കും സംഭവത്തില്‍ പരിക്കേറ്റു.

Related Post
Leave a Comment