X

അന്‍വറിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി

പാര്‍ക്കിന് അനുമതി നിഷേധിച്ച മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപടി റദ്ദ് ചെയ്യണമെന്നായിരുന്നു ആവശ്യം

നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ കോഴിക്കോട് -മലപ്പുറം ജില്ലാ അതിര്‍ത്തി പ്രദേശമായ കക്കാടംപൊയിലിലെ നാച്വറല്‍ പാര്‍ക്കിന് പാരിസ്ഥിതികാനുമതി നിഷേധിച്ച നടപടി സ്റ്റേ ചെയ്യണമെന്ന അന്‍വറിന്റെ ആവശ്യം ഹൈക്കോടതി തളളി. പാര്‍ക്ക് ഒരിക്കല്‍ കൂടി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നു കോടതി ബോര്‍ഡിന് നിര്‍ദേശം നല്‍കി.

ഈ വിഷയത്തില്‍ ഹൈകോടതി ആദ്യം നല്‍കിയ ഉത്തരവ് പ്രകാരം ബോര്‍ഡ് നടത്തിയ പരിശോധനയില്‍ പാര്‍ക് ഉടമ പിവി അന്‍വര്‍ നിയമലംഘനം നടത്തിയതായി കണ്ടത്തിയിരുന്നു. ഇതെതുടര്‍ന്നാണ് ഈമാസം പത്തിന് പാര്‍ക്കിന് പാരിസ്ഥിതികാനുമതി നിഷേധിച്ചുകൊണ്ട് ബോര്‍ഡ് നോട്ടീസ് അയച്ചിരുന്നു.

പി.വി അന്‍വര്‍ എംഎല്‍എയുടെ അമ്യൂസ്മെന്റ് പാര്‍ക്കിന്റെ അനുമതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് റദ്ദാക്കി

 

This post was last modified on August 26, 2017 1:24 pm