X

“ലേറ്റാ വന്താലും ലേറ്റസ്റ്റാ”?… നിയമസഭ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എന്റെ പാര്‍ട്ടി മത്സരിക്കും

എനിക്ക് അധികാരക്കൊതിയില്ല. എന്റെ രാഷ്ട്രീയ പ്രവേശനം കാലം ആവശ്യപ്പെടുന്നത്. സിനിമയിലെ കര്‍ത്തവ്യം പൂര്‍ത്തിയായി - ആരാധകരുടെ കരഘോഷത്തിനും ആര്‍പ്പുവിളികള്‍ക്കും ഇടയില്‍ രജനികാന്ത് പറഞ്ഞു.

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപികരിക്കുമെന്നും നിയമസഭ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും (234) തന്‍റെ പാര്‍ട്ടി മത്സരിക്കുമെന്ന് രജനികാന്ത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കില്ല. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും രജനികാന്ത് പറഞ്ഞു. ചെന്നൈയിലെ ആരാധക സംഗമത്തിലാണ് രജനികാന്തിന്‍റെ പ്രഖ്യാപനം.
കഴിഞ്ഞ ഒരു വര്‍ഷമായി തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നടക്കുന്നത് നാണം കെട്ട സംഭവങ്ങളാണെന്നും തമിഴ് ജനതയ്ക്ക് തല താഴ്ത്തി നില്‍ക്കേണ്ടി വരുന്ന അവസ്ഥയാണ് ഉള്ളതെന്നും രജനികാന്ത് അഭിപ്രായപ്പെട്ടു.

“എനിക്ക് അധികാരക്കൊതിയില്ല. എന്റെ രാഷ്ട്രീയ പ്രവേശനം കാലം ആവശ്യപ്പെടുന്നതാണ്. 45ാം വയസില്‍ തനിക്ക് വിവിധ പാര്‍ട്ടികളില്‍ നിന്ന് ക്ഷണമുണ്ടായിരുന്നു. അന്നില്ലാത്ത അധികാരക്കൊതി 68ാം വയസിലുണ്ടാകുമോ? ഞാന്‍ ഇപ്പോള്‍ ഈ തീരുമാനം എടുത്തില്ലെങ്കില്‍ എന്നെ ഞാനാക്കിയ ജനങ്ങളോട് എനിക്ക് നീതി പുലര്‍ത്താനാവില്ല. മരണം വരെ ആ കുറ്റബോധം വേട്ടയാടും. നമുക്ക് മാറിയേ പറ്റൂ. എല്ലാം വേഗത്തില്‍ മാറ്റിയേ പറ്റൂ. ജാതി ഇല്ലാത്ത, സത്യസന്ധതയും സുതാര്യതയുമുള്ള ആത്മീയ രാഷ്ട്രീയമാണ് തന്റെ ലക്ഷ്യമെന്ന് രജനികാന്ത് പറഞ്ഞു. ദൈവാനുഗ്രഹവും ജനപിന്തുണയും എനിക്കുണ്ടെന്ന് വിശ്വസിക്കുന്നു.

ഞാനൊരു നടനാണ്, രാഷ്ട്രീയക്കാരനല്ല; ശ്രീലങ്കയില്‍ പോകുന്നതു തടഞ്ഞവരോടു രജനികാന്ത്

പാര്‍ട്ടി പ്രവര്‍ത്തകരെയല്ല നിസ്വാര്‍ത്ഥരായ പൊതുജന സംരക്ഷകരെയാണ് എനിക്ക് ആവശ്യം. തമിഴ്‌നാടിന്റെ എല്ലാ മുക്കിലും മൂലയിലും നമ്മുടെ പാര്‍ട്ടിയുടെ ഓഫീസ് ഉണ്ടാകണം. പാര്‍ട്ടിയെ എല്ലായിടത്തും വ്യാപിപ്പിക്കുന്നത് വരെ രാഷ്ട്രീയ പറയുന്നത് ഞാന്‍ അടക്കമുള്ളവര്‍ ഒഴിവാക്കണം മറ്റ് രാഷ്ട്രീയ നേതാക്കളെക്കുറിച്ച് നമ്മള്‍ സംസാരിക്കരുത്. ഒന്നിനോടും പ്രതിഷേധമുയര്‍ത്തരുത്. എനിക്ക് രാഷ്ട്രീയത്തെ പേടിയില്ല. മാധ്യമങ്ങളെ മാത്രമാണ് പേടി. മഹാന്മാര്‍ക്കെല്ലാം മാധ്യമങ്ങളെ പേടിയാണ്. അവര്‍ എന്നോട് ചോദിക്കുന്നു, ഞാന്‍ മറുപടി പറയുന്നു, അതൊരു ചര്‍ച്ചയും സംവാദവുമാകുന്നു. മാധ്യമങ്ങളെ സൂക്ഷിക്കണമെന്ന് ചോ (ചോ രാമസ്വാമി) എന്നോട് ഒരിക്കല്‍ പറഞ്ഞിരുന്നു. – രജനികാന്ത് പറഞ്ഞു.

‘ദൈവം ആവശ്യപ്പെട്ടാല്‍ നാളെ രാഷ്ട്രീയത്തില്‍’-രജനികാന്ത്

യുദ്ധം ആരംഭിക്കട്ടെ, നമുക്കത് നേരിടാം; രജനികാന്ത് നിലപാടുകള്‍ വ്യക്തമാക്കുന്നു

This post was last modified on December 31, 2017 10:07 am