17കാരിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ പ്രതികളായ രണ്ട് പേരെ നഗ്നരാക്കി കൈ പിന്നില്‍ കെട്ടി തെരുവിലൂടെ നടത്തിച്ചു. സ്ത്രീകള്‍ ഇവരെ രണ്ട് പേരെയും റോഡില്‍ നിര്‍ത്തി വടി കൊണ്ട് അടിച്ച ശേഷമാണ് നടത്തിക്കൊണ്ടുപോയത്. ഇതിന് ശേഷം ഇവരെ പൊലീസിലേല്‍പ്പിച്ചു. അരുണാചല്‍ പ്രദേശിലെ യിംഗ്കിയോംഗിലാണ് സംഭവം.
സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ യുവാവും മൂന്ന് സുഹൃത്തുക്കളും ചെയ്ത് ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന് ശേഷം പെണ്‍കുട്ടിയെ വീട്ടില്‍കൊണ്ടുപോയി വിട്ടു. എന്നാല്‍ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്കി. ഇതിനിടെ രണ്ട് യുവാക്കളെ പെണ്‍കുട്ടിയുടെ ബന്ധുക്കളും അയല്‍ക്കാരും ചേര്‍ന്ന് പിടികൂടി. രണ്ട് യുവാക്കളും 20 വയസിനോടടുത്ത് പ്രായമുള്ളവരാണ്.
കഴിഞ്ഞ മാസം എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്തയാളെ അരുണാചല്‍ പ്രദേശിലെ ഡപോറിജോയിലെ ജനങ്ങള്‍ മര്‍ദ്ദിച്ച ശേഷം തെരുവിലൂടെ നടത്തിച്ചിരുന്നു. തെസുവില്‍ പൊലീസ് സ്റ്റേഷന് ആക്രമിച്ച ജനക്കൂട്ടം ബലാത്സംഗ കേസ് പ്രതിയെ പിടികൂടി മാര്‍ക്കറ്റില്‍ കൊണ്ടുവന്ന് കൊലപ്പെടുത്തിയിരുന്നു.
This post was last modified on March 30, 2018 10:37 am