മാഹിയിലെ പള്ളൂരില്‍ സിപിഎം നേതാവ് കണ്ണിപ്പൊയില്‍ ബാബുവിനെ ആര്‍എസ്എസ് വധിച്ചത് പുതുച്ചേരി പൊലീസിന്റെ ഒത്താശയോടെയാണ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൂത്തുപറമ്പ് കേന്ദ്രീകരിച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ആര്‍എസ്എസ് പരിശീലന പരിപാടി നടത്തിയിരുന്നു. എങ്ങനെ മനുഷ്യരെ കൊല്ലാം എന്നതിന്റെ പരിശീലനമാണ് അവിടെ നല്‍കിയത്. അതിന്റെ അടിസ്ഥാനത്തിലാണ് ബാബുവിനെ തലവെട്ടി ക്കൊലപ്പെടുത്തിയത്. കേരളത്തില്‍ ഇതുപോലെ സമാനമായ ക്രൂരതകള്‍ ചെയ്തതെല്ലാം ആര്‍എസ്എസാണ്. ആര്‍എസ്എസിനോട് കൊലക്കത്തി താഴെ വയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഉപദേശിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
ബാബുവിനെ വധിക്കാന്‍ ഇതിനു മുന്‍പും ശ്രമങ്ങളുണ്ടായിട്ടുണ്ട്. അതൊന്നും തിരിച്ചറിയാന്‍ പുതുച്ചേരി പൊലീസിന്റെ ഇന്റലിജന്‍സ് സംവിധാനത്തിന് കഴിഞ്ഞില്ല. പുതുച്ചേരി പൊലീസിന്റെ തണലിലാണ് ആര്‍എസ്എസ് വിഹരിക്കുന്നത്. മാഹിയിലെ സിപിഎമ്മിന്റെ വളര്‍ച്ച തടയാനാണ് ബാബുവിനെ കൊലപ്പെടുത്തിയത്. മാഹി കൊലപാതകം വഴി കേരള രാഷ്ട്രീയത്തില്‍ കൂടുതലായി ഇടപെടാനുള്ള നീക്കമാണ് ആര്‍എസ്എസ് നടത്തുന്നത്. കേരളത്തില്‍ മുഴുവന്‍ അരക്ഷിതാവസ്ഥയും അരാജകത്വമാണെന്നും വരുത്തിത്തീര്‍ക്കാനാണ് ശ്രമം. അക്രമകാരികളായ ആര്‍എസ്എസുകാരെ സമൂഹത്തില്‍ ഒറ്റപെടുത്തണം. എല്ലാ സമാധാന ശ്രമങ്ങളോടും സിപിഎം സഹകരിക്കും. വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നത് ഒരിക്കലും സിപിഎമ്മിന് അംഗീകരിക്കാനാകില്ലെന്നും കോടിയേരി പറഞ്ഞു. ബാബുവിന്റെ വീട് സന്ദര്‍ശിക്കാനെത്തിയതായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട സമീപത്തെ ബിജെപി പ്രവര്‍ത്തകന്റെ വീടും കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു.
This post was last modified on May 11, 2018 8:51 am
Leave a Comment