X

ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

നാലുവര്‍ഷം മുമ്പ് സിപിഎം പ്രവര്‍ത്തകന്‍ ഫാസിലിനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയാണ് ആനന്ദന്‍

ഗുരുവായൂര്‍ നെന്മിനിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. നെന്മിന സ്വദേശി ആന്‍ന്ദന്‍ (28) ആണ് മരിച്ചത്.

ഉച്ചയ്ക്ക 1.30 ഓടെയാണ് സംഭവം. നെന്മിനി എന്‍എസ്എസ് കരയോഗം ഓഫീസിനടുത്ത് വെച്ചാണ് വെട്ടേറ്റത്. സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആനന്ദനെ കാറില്‍ എത്തിയ സംഘമാണ് വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ ആനന്ദനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നാലുവര്‍ഷം മുമ്പ് സിപിഎം പ്രവര്‍ത്തകന്‍ ഫാസിലിനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയാണ് ആനന്ദന്‍.