X

പ്രായപൂര്‍ത്തിയാകാത്ത ‘ഭാര്യ’ യുമായുള്ള ലൈംഗികബന്ധം ബലാത്സംഗം: സുപ്രീം കോടതി

പ്രായപൂര്‍ത്തിയായവരുടെ വിവാഹബന്ധത്തിലെ ബലാത്സംഗത്തില്‍ ഇടപെടുന്നില്ലെന്നും കോടതി പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത ‘ഭാര്യ’ യുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗമാണെന്ന് സുപ്രിം കോടതി. 18 വയസ്സിനു താഴെ പ്രായമുളള ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതാണ് കുറ്റകരമെന്ന് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്.

ചരിത്രപരമായ ഈ വിധി വഴി ലൈംഗിക ബന്ധത്തിനുളള അനുമതി 18 വയസ്സാക്കി കോടതി നിജപ്പെടുത്തി. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുളളില്‍ ഭര്‍ത്താവിനെതിരെ പരാതി നല്‍കണമെന്നും കോടതി ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്.

ജസറ്റിസ് മദന്‍ ബി ലോകൂര്‍, ദിപക് ഗുപ്ത എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ചാണ് ഉത്തരവിട്ടത്. രാജ്യത്ത് വ്യാപകമാവുന്ന ശൈശവ വിവാഹം തടയുന്നതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ നടപടി സ്വീകരിക്കണമെന്നും സുപ്രീം കോടതി ഉത്തരവില്‍ ആവശ്യപെട്ടു.

ബലാത്സംഗം, മാനഭംഗം, അശ്ലീലം, ലൈംഗിക കുറ്റകൃത്യം എന്നീ കുറ്റങ്ങള്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥയുണ്ടെന്നും കോടതി വ്യക്തമാക്കി. അതെസമയം, പ്രായപൂര്‍ത്തിയായവരുടെ വിവാഹബന്ധത്തിലെ ബലാത്സംഗത്തില്‍ ഇടപെടുന്നില്ലെന്നും കോടതി പറഞ്ഞു.

This post was last modified on October 11, 2017 1:20 pm