പശ്ചിമബംഗാള്‍ സ്വദേശിയായ തൊഴിലാളിയെ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച് കത്തിച്ച് കൊല്ലുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്ത ശംഭുലാല്‍ റെഗറിനെ ആദരിച്ചുകൊണ്ട് രാജസ്ഥാനിലെ ജോധ്പൂരില്‍ ടാബ്ലോ. രാമനവമി ആഘോഷങ്ങളോട് അനുബന്ധമായാണ് ശംഭുലാലിലെ ആദരിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ശംഭുലാല്‍ റെഗര്‍ ‘ലവ് ജിഹാദ്’ ആരോപിച്ച് മുഹമ്മദ് അഫ്രസുള്‍ എന്ന തൊഴിലാളിയെന്ന് വെട്ടിക്കൊന്ന് കത്തിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. രാജസ്ഥാനിലെ ഉദയ്പൂരിലാണ് ഈ പൈശാചികത നടന്നത്.
ജയിലില്‍ നിന്നും ശംഭുലാല്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നത് വലിയ വിവാദമായിരുന്നു. ശംഭുലാലിനെ കോടതി ശിക്ഷിച്ച ഒരാഴ്ചയ്ക്കം ഉദയ്പൂരില്‍ ഇതിനെതിരെ പ്രതിഷേധവുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ശംഭുലാല്‍ റെഗറിന്റെ ഭാര്യയുടെ അക്കൗണ്ടിലേയ്ക്ക് നിരവധി പേര്‍ മൂന്ന് ലക്ഷം രൂപയോളം സമാഹരിച്ച് ഇട്ടുകൊടുധനസഹായമായി ഇട്ടുകൊടുക്കുകയും ചെയ്തിരുന്നു.
This post was last modified on March 27, 2018 3:03 pm
Leave a Comment