X

സുനന്ദ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല, കുറ്റപത്രം അപഹാസ്യം: ശശി തരൂര്‍

2017 ഒക്ടോബറില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞത് ആര്‍ക്കുമെതിരെ ഒരു തെളിവും കിട്ടിയിട്ടില്ലെന്നാണ്. ആറ് മാസത്തിന് ശേഷം ഇപ്പോള്‍ എനിക്കെതിരെ ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയിരിക്കുന്നു. ഇത് അവിശ്വസനീയമാണ്.

തന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്യുമെന്ന് അവരെ അറിയാവുന്ന ആരും വിശ്വസിക്കില്ലെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. നാല് വര്‍ഷം കഴിഞ്ഞ് ഇതാണ് ഡല്‍ഹി പൊലീസിന്റെ കണ്ടെത്തല്‍. 2017 ഒക്ടോബറില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞത് ആര്‍ക്കുമെതിരെ ഒരു തെളിവും കിട്ടിയിട്ടില്ലെന്നാണ്. ആറ് മാസത്തിന് ശേഷം ഇപ്പോള്‍ എനിക്കെതിരെ ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയിരിക്കുന്നു. ഇത് അവിശ്വസനീയമാണ്. ശശി തരൂര്‍ ട്വീറ്റ് ചെയ്തു. തനിക്കെതിരായ കുറ്റപത്രം തികഞ്ഞ അസംബന്ധമാണ് എന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു. ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡന കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പൊലീസ് ഇന്നാണ് ശശി തരൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. 2014 ജനുവരി 17നാണ് ന്യൂഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ സുനന്ദ പുഷ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

This post was last modified on May 14, 2018 5:54 pm