ബിഹാറിലെ ബക്‌സറില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹനത്തിന് നേരെ ആക്രമണം. വികാസ് സംഹിത യാത്രയുടെ ഭാഗമായി ഇവിടെയെത്തിയപ്പോളാണ് അദ്ദേഹത്തിന്റെ വാഹന വ്യൂഹത്തിന് നേരെ ഇഷ്ടികയും കല്ലും കൊണ്ട് ഏറുണ്ടായിരിക്കുന്നത്. നിതീഷ് കുമാര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. “സംസ്ഥാനത്തിന്റെ വികസനത്തോടുള്ള എന്റെ പ്രതിബദ്ധത ചിലരെ അസ്വസ്ഥരാക്കുന്നുണ്ട്. അവര്‍ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനും പ്രകോപിപ്പിക്കാനും ശ്രമിക്കുന്നു” – ദുമ്രാവ് ബ്ലോക്കിലെ പൊതുയോഗത്തില്‍ നിതീഷ് പറഞ്ഞു. 272 കോടി രൂപയുടെ 168 പദ്ധതികളാണ് നീതിഷ് ഇതിന് മുമ്പ് പ്രഖ്യാപിച്ചത്.
ഒരു പൊലീസ് ജീപ്പ് റോഡില്‍ നിന്ന് തെന്നി ഓടയിലേക്ക് പോകുന്നതും പൊലീസുകാര്‍ തിരിച്ചും കല്ലേറ് നടത്തുന്നതും കാണാം. സ്ത്രീകള്‍ അടക്കമുള്ളവര്‍ നിതീഷിന് നേരെ ഇഷ്ടിക കൊണ്ട് എറിയുന്നു. വലിയ ജനരോഷമാണ് ഇത്തരമൊരു അക്രമത്തിലേക്ക് നയിച്ചിരിക്കുന്നത് എന്ന സൂചനയാണ് വീഡിയോ നല്‍കുന്നത്.
വീഡിയോകള്‍ കാണാം:
This post was last modified on January 13, 2018 5:56 pm
Leave a Comment