X

ജഡ്ജിമാരുടെ നിയമനം, സ്ഥാനമാറ്റം; കാരണങ്ങളടക്കം പരസ്യമാക്കും -സുപ്രീം കോടതി കൊളീജിയം

കര്‍ണ്ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ സ്ഥാനമാറ്റം വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു

ജഡ്ജിമാരുടെ നിയമനം, സ്ഥാനമാറ്റം, സ്ഥലംമാറ്റം എന്നിവ സുതാര്യമാക്കുന്നതിനായി സുപ്രീം കോടതി കൊളിജിയത്തിന്റെ പുതിയ തീര്‍പ്പ്. ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നതും സ്ഥലമാറ്റം തിരുമാനിക്കുന്നതും ജഡ്ജിമാരുടെ സ്ഥാനക്കയറ്റത്തിലും കൊളീജിയം കണ്ടെത്തുന്ന കാരണങ്ങള്‍ ഉള്‍പ്പെടെ സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്താനാണ് പുതിയ തിരുമാനം.

ഒരോ നടപടിയിലും കാരണം വ്യത്യസ്ഥമാണെന്നതിനാലാണ് കാര്യകാരണങ്ങള്‍ പരസ്യപ്പെടുത്താന്‍ തിരുമാനിച്ചതെന്ന് ജഡ്ജിമാരുടെ കൊളിജിയം വ്യക്തമാക്കി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ജെ ചെല്ലമേശ്വര്‍, രഞ്ചന്‍ ഗൊഗോയ്, മദന്‍ ബി ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവരടങ്ങിയര്‍ ഒപ്പിട്ട് ഉത്തരവിലാണ് പരമാര്‍ശം. കര്‍ണ്ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ സ്ഥാനമാറ്റം വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു.

This post was last modified on October 6, 2017 4:15 pm