X

കാശ്മീരില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം: മൂന്ന് ജവാന്മാര്‍ക്ക് പരിക്ക്

പുല്‍വാമ ജില്ലയിലെ ലെത്‌പോറയില്‍ സിആര്‍പിഎഫിന്റെ 185ാം ബറ്റാലിയന്‍ ക്യാമ്പിന് നേരെ പുലര്‍ച്ചെ രണ്ടോടെയാണ് ആക്രമണം നടന്നത്. സൈനിക വേഷത്തിലാണ് ഭീകരരെത്തിയത് എന്നാണ് റിപ്പോര്‍ട്ട്.

ജമ്മു കശ്മീരില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മൂന്ന് ജവാന്മാര്‍ക്ക് പരിക്കേറ്റു. പുല്‍വാമ ജില്ലയിലെ ലെത്‌പോറയില്‍ സിആര്‍പിഎഫിന്റെ 185ാം ബറ്റാലിയന്‍ ക്യാമ്പിന് നേരെ പുലര്‍ച്ചെ രണ്ടോടെയാണ് ആക്രമണം നടന്നത്. സൈനിക വേഷത്തിലാണ് ഭീകരരെത്തിയത് എന്നാണ് റിപ്പോര്‍ട്ട്. സിആര്‍പിഎഫ് ഉടന്‍തന്നെ തിരിച്ചടിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുല്‍വാമയിലെ സിആര്‍പിഎഫിന്റെ ജില്ല പൊലീസ് കേന്ദ്രത്തിന് നേരെ കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ ഭീകരാക്രമണത്തില്‍ എട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ട് മാസങ്ങള്‍ക്ക് ശേഷം ശ്രീനഗര്‍ വിമാനത്താവളത്തിന് സമീപമുള്ള ബിഎസ്എഫ് ക്യാമ്പിലേക്കുള്ള ആയുധങ്ങളുമായി പോയ വാഹനത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടിരുന്നു.

This post was last modified on December 31, 2017 8:52 am