X

തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ അഗ്‌നിബാധ; ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

റിസപ്ഷന്‍ കൗണ്ടറിലെ കമ്പ്യൂട്ടറില്‍ നിന്നുമാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.

കണ്ണൂര്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ വന്‍ അഗ്നിബാധ. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രോഗികളെ സുരക്ഷിതരായി സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. റിസപ്ഷന്‍ കൗണ്ടറിലെ കമ്പ്യൂട്ടറില്‍ നിന്നുമാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.

കൗണ്ടറിനു സമീപമുള്ള ഫാര്‍മസിയിലേക്ക് തീ പടര്‍ന്നതോടെ ഉയര്‍ന്ന പുക രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിച്ചു. മരുന്ന് കത്തിയ ഗന്ധം ആശുപത്രിക്കുള്ളില്‍ പടര്‍ന്നതോടെ രക്ഷാപ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും ശ്വാസം മുട്ടല്‍ ഉണ്ടാക്കി. പരിഭ്രാന്തരായ രോഗികളും ബന്ധുക്കളും ആറാംനിലയില്‍ നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമം ഉണ്ടായതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

 

Related Post
Leave a Comment