X

ശ്രീജിത്തിന് പിന്തുണയുമായി ടൊവിനോ തോമസും

ശ്രീജിത്തിന് എല്ലാ പിന്തുണയും ടൊവിനോ വാഗ്ദാനം ചെയ്തു. സോഷ്യല്‍മീഡിയ കൂട്ടായ്മ. നൂറുകണക്കിന് വരുന്ന യുവതീയുവാക്കളാണ് ശ്രീജിത്തിന് പിന്തുണയുമായി തിരുവനന്തപുരത്തെത്തിയിരിക്കുന്നത്.

സഹോദരന്‍ ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നും ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ശ്രീജിത്ത് നടത്തുന്ന സമരത്തിന് പിന്തുണയുമായി നടന്‍ ടൊവിനോ തോമസും. ശ്രീജിത്തിന് എല്ലാ പിന്തുണയും ടൊവിനോ വാഗ്ദാനം ചെയ്തു. സോഷ്യല്‍മീഡിയ കൂട്ടായ്മ. നൂറുകണക്കിന് വരുന്ന യുവതീയുവാക്കളാണ് ശ്രീജിത്തിന് പിന്തുണയുമായി തിരുവനന്തപുരത്തെത്തിയിരിക്കുന്നത്. സമരം 765-ാം ദിവസത്തിലേക്ക് കടക്കുമ്പോളാണ് സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലുള്ള പ്രചാരണം ശക്തമായിരിക്കുന്നത്.

പൊലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട സഹോദരന് നീതി തേടിയാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ ശ്രീജിത്ത് സമരം തുടങ്ങിയത്. 2014 മെയ് 21നാണ് ശ്രീജീവ് മരിച്ചത്. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജീവിനെ പാറശാല സിഐ ആയിരുന്ന ഗോപകുമാറും എഎസ്‌ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദ്ദിച്ചും വിഷം നല്‍കിയും കൊലപ്പെടുത്തിയെന്നാണ് പൊലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയത്. എന്നാല്‍ ഇവര്‍ക്കെതിരെ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ശ്രീജിത്ത് സമരം തുടങ്ങിയത്.

അതേസമയം തുടര്‍ച്ചയായ സമരവും നിരാഹാരവും മൂലം ശ്രീജിത്തിന്റെ ആരോഗ്യസ്ഥിതി മോശമായിട്ടുണ്ട്. അതിനിടെ ശ്രീജീവിന്റെ കസ്റ്റഡി മരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കാന്‍ പറ്റില്ലെന്ന സിബിഐ നിലപാട് പുനഃപരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചിട്ടുണ്ട്.

This post was last modified on January 14, 2018 12:41 pm

Related Post
Leave a Comment