X

പദ്മാവതി സിനിമക്കെതിരായ വെല്ലുവിളികള്‍ ജനാധിപത്യത്തിന് അംഗീകരിക്കാനാവില്ല: ഉപരാഷ്ട്രപതി

പദ്മാവതി സിനിമയുടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ തലയെടുക്കുന്നവര്‍ക്ക് പത്തു കോടി രൂപ നല്‍കുമെന്ന് ബി.ജെ.പി ഹരിയാന മീഡിയാ കോര്‍ഡിനേറ്റര്‍ സുരാജ് പാല്‍ അമു പറഞ്ഞിരുന്നു

ബി.ജെ.പി- സംഘ് നേതാക്കളുടെ കൊലവിളിക്കെതിരെ വിമര്‍ശനവുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ആക്രമണ ഭീഷണികള്‍ ഉയര്‍ത്തുന്നതും ആക്രമണം നടത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കുന്നതും ജനാധിപത്യത്തില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂഡല്‍ഹിയില്‍ സാഹിത്യപരിപാടിയില്‍ സംസാരിക്കവേയാണ് വെങ്കയ്യ നായിഡുവിന്റെ പരാമര്‍ശം. പദ്മാവതി സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ചില ബി.ജെ.പി നേതാക്കളും കേന്ദ്ര സര്‍ക്കാര്‍ അനുകൂലികളും രംഗത്തെത്തിയിരുന്നു. പദ്മാവതി സിനിമയുടെ പേരു പറഞ്ഞില്ലെങ്കിലും സിനിമയെയും കലയെയും ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

എന്നാല്‍, മറ്റുള്ളവരുടെ വികാരത്തെ വൃണപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. ചില സിനിമകള്‍, ചില മതങ്ങളുടെയും സമുദായങ്ങളുടെയും വികാരങ്ങളെ മുറിപ്പെടുത്തുന്നതായി തോന്നുന്ന പുതിയ പ്രശ്നം ഇവിടെ ഉടലെടുത്തിട്ടുണ്ട്.

ബിജെപിയോ കോണ്‍ഗ്രസോ ആവട്ടെ, ആവിഷ്കാര സ്വാതന്ത്ര്യം അവര്‍ക്ക് മനസിലാകുന്ന ഒന്നല്ല

ആക്രമണത്തിന് പ്രതിഫലമെന്ന നിലയില്‍ ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിക്കുന്നവരുടെ കൈയ്യില്‍ ഈ പണമുണ്ടോ എന്ന് അറിയില്ലെന്നും ഒരു കോടി രൂപ സമാഹരിക്കുന്നത് അത്ര എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു.

പദ്മാവതി സിനിമയുടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ തലയെടുക്കുന്നവര്‍ക്ക് പത്തു കോടി രൂപ നല്‍കുമെന്ന് ബി.ജെ.പി ഹരിയാന മീഡിയാ കോര്‍ഡിനേറ്റര്‍ സുരാജ് പാല്‍ അമു പറഞ്ഞിരുന്നു. ചിത്രത്തിലെ നായകന്‍ രണ്‍വീര്‍ സിങിന്റെ കാല്‍ തല്ലിയൊടിക്കുമെന്നും ഭീഷണിപ്പെടുത്തി. ദീപികയുടെയും ബന്‍സാലിയുടെയും തല വെട്ടുന്നവര്‍ക്ക് അഞ്ച് കോടി രൂപ നല്‍കുമെന്ന് ക്ഷത്രിയ സമാജ് നേതാവും പ്രഖ്യാപിച്ചിരുന്നു. ദീപികയുടെ മൂക്ക് മുറിക്കണമെന്നും സംഘ് നേതാക്കന്മാര്‍ ആഹ്വാനം ചെയ്തിരുന്നു.

 

This post was last modified on November 26, 2017 7:47 am