X

ആശാറാം ബാപ്പു കേസ് ; എന്തുകൊണ്ട് വിചാരണ ഇഴയുന്നു? ഗുജറാത്ത് സര്‍ക്കാറിന് സുപ്രിം കോടതിയുടെ വിമര്‍ശനം

കേസിന്റെ പുരോഗതിയെകുറിച്ച് സര്‍ക്കാര്‍ എത്രയും വേഗം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപെട്ടു

ആള്‍ദൈവം ആശാറാം ബാപ്പുവിനെതിരായ ബലാല്‍സംഗകേസില്‍ വിചാരണ ഇഴഞ്ഞു നിങ്ങുന്നതില്‍ സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചു. ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ ഇതുവരെ വൈദ്യപരിശോധനക്ക് വിധേയമാക്കാത്തത് എന്തുകൊണ്ടെന്നും  കോടതി ചോദിച്ചു. കേസിന്റെ പുരോഗതിയെകുറിച്ച് സര്‍ക്കാര്‍ എത്രയും വേഗം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപെട്ടു.

കേസില്‍ കുറ്റാരോപിതനായ ആശാറാം ബാപ്പു ഗുജറാത്തിലെ ഗാന്ധിനഗര്‍ കോടതിയിലാണ് വിചാരണ നേരിടുന്നത്. ആശാറാം ബാപ്പു ലൈംഗികമായി പീഡിപ്പിച്ചുവെന്ന 2013 ആഗസ്ത 20 നാണ് 16 കാരി പെണ്‍കുട്ടി പരാതി നല്‍കിയത്. പാരതിയെ തുടര്‍ന്നു 72 കാരനായ ആശാറാം ബാപ്പു ജയിലിലാവുുകയായിരുന്നു.

This post was last modified on August 28, 2017 2:37 pm