ഉത്തര്‍പ്രദേശിലെ ബലിയയില്‍ പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് രണ്ട് ദലിതരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ യുവവാഹിനി പ്രവര്‍ത്തകര്‍ മൊട്ടയടിപ്പിച്ച് നഗരപ്രദക്ഷിണം നടത്തിച്ചു. പ്രവീണ്‍ ശ്രീവാസ്തവ എന്ന ഹിന്ദു യുവവാഹിനി പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ പേരില്‍, പീഡനത്തിന് ഇരയായ വ്യക്തികളുടെ പേരില്‍ പൊലീസ് കേസെടുത്തു. തങ്ങളുടെ സ്വന്തമായ രണ്ട് പശുക്കളുമായി നടന്നുപോകുമ്പോഴാണ് ഹിന്ദു യുവവാഹിനി ഗുണ്ടകള്‍ തങ്ങളെ ആക്രമിച്ചതെന്ന് ഇവര്‍ പിന്നീട് പൊലീസിന് മൊഴി നല്‍കി.
ഉമ റാം എന്ന വ്യക്തി നല്‍കിയ പരാതിയില്‍ ഒരു സംഘം തന്റെയും സോനു എന്ന സുഹൃത്തിന്റെയും തലമുടി ഷേവ് ചെയ്ത് മാറ്റുകയും രാസ്ര പട്ടണത്തിലൂടെ പരസ്യമായി നടത്തിക്കുകയും ചെയ്തതായി പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ടാല്‍ അറിയാത്ത 15 പേരുടെ പേരില്‍ പൊലീസ് പേരിനൊരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. വിഷയത്തെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ പൊലീസ് ഡപ്യൂട്ടി സൂപ്രണ്ട് അവ്‌ധേഷ് ചൗധരിയെ ചുമതലപ്പെടുത്തിയതായി ജില്ല പൊലീസ് സൂപ്രണ്ട് അനില്‍ കുമാറും പറയുന്നു.
Leave a Comment