X

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണവേട്ട തുടരുന്നു: ഇന്നലെ പിടിച്ചത് 25 കിലോ

രണ്ട് മാസത്തിനിടെ ആകെ പിടിച്ചത് 40 കിലോ

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും 25 കിലോ സ്വര്‍ണം കൂടി പിടികൂടി. ഡിആര്‍ഐ സംഘം നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. പിടികൂടിയ സ്വര്‍ണത്തിന് എട്ടി കോടി രൂപ വിലമതിക്കും.

തിരുവനന്തപുരം തിരുമല സ്വദേശി സുനിലിനെയും മറ്റൊരാളെയും കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് ഡിആര്‍ഐ അറിയിച്ചു. ഒമാനില്‍ നിന്നും വന്ന യാത്രക്കാരാണ് ഇവര്‍. രണ്ടാഴ്ച മുമ്പും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും 10 കിലോ സ്വര്‍ണം പിടിച്ചെടുത്തിരുന്നു. എയര്‍പോര്‍ട്ട് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് അന്ന് സ്വര്‍ണം പിടികൂടിയത്. വിമാനത്താവള ജീവനക്കാരന്‍ തന്നെയാണ് അന്ന് പിടിയിലായത്. ഇവിടുത്തെ എസി മെക്കാനിക്ക് അനീഷ് കുമാറിനെയാണ് അന്ന് സിഐഎസ്എഫ് അറസ്റ്റ് ചെയ്തത്. അന്ന് രാവിലെ മൂന്നരയോടെ സംശയം തോന്നിയ ഇയാളെ സിഐഎസ്എഫ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. ദുബായില്‍ നിന്നും എമിറേറ്റ്‌സ് വിമാനത്തിലാണ് സ്വര്‍ണം എത്തിച്ചത്.

അതിന് രണ്ടാഴ്ച മുമ്പും ഇവിടെ നിന്നും രണ്ട് യാത്രക്കാരില്‍ നിന്നായി 5.6 കിലോ സ്വര്‍ണം പിടികൂടിയിരുന്നു. അബുദാബിയില്‍ നിന്നാണ് പിടിയിലായവര്‍ എത്തിയത്. കാസറഗോഡ് സ്വദേശി ഇബ്രാഹിം മന്‍സൂര്‍, എറണാകുളം സ്വദേശി രാജന്‍ കണ്ണന്‍ എന്നിവരാണ് എക്‌സൈസ് വിഭാഗത്തിന്റെ പിടിയിലായത്. എയര്‍ ഇന്ത്യ ജീവനക്കാരന്റെ സഹായത്തോടെയാണ് സ്വര്‍ണം കടത്തിയത്. ഇയാളും അറസ്റ്റിലായിരുന്നു.

read more: കെ.എസ്.ഇ.ബി ക്വാര്‍ട്ടേഴ്‌സില്‍ തിങ്ങിഞെരുങ്ങി 9 മാസം; പ്രളയത്തില്‍ നിന്നും കരകയറാനാവാതെ കാട് കയറുകയാണ് ആനക്കയത്തെ കാടര്‍ ജനത

This post was last modified on May 13, 2019 11:07 am

Related Post
Leave a Comment