X

രാജ്യസഭ എംപിമാരില്‍ 90 ശതമാനവും ശതകോടീശ്വരന്മാര്‍

കോടീശ്വരന്മാരുടെ എണ്ണത്തിലും രാജ്യസഭാംഗങ്ങളെ പോലെ ബിജെപി തന്നെയാണ് മുന്നില്‍. 64 ബിജെപി എംപിമാരുടെ ശരാശരി സ്വത്ത് 27.80 കോടി രൂപയാണ്

രാജ്യസഭയിലെ 90 ശതമാനം എംപിമാരും ശതകോടീശ്വരന്മാര്‍ എന്ന് റിപ്പോര്‍ട്ട്. 229 രാജ്യസഭ എംപിമാരുടെ തസ്തികകള്‍ വിലയിരുത്തിയതില്‍ 201(81 ശതമാനം) പേരും കോടീശ്വരന്മാരാണ്. 55 കോടിയാണ് ഒരു എംപിയുടെ ശരാശരി സ്വത്ത്.

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇലക്ഷന്‍ വാച്ച് ആന്‍ഡ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്(എഡിആര്‍)ന്റേതാണ് കണ്ടത്തല്‍. ജനതാദള്‍(യുണൈറ്റഡ്) എംപി മഹേന്ദ്ര പ്രസാദാണ് കോടീശ്വരന്മാരില്‍ മുമ്പന്‍. 4,078.41 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ബിജെപിയുടെ ജയ ബച്ചനാണ് രണ്ടാം സ്ഥാനം. 1,001.64 കോടിയാണ് ബച്ചന്റെ ആസ്തി. ബിജെപിയുടെ രവീന്ദ്ര കിഷോര്‍ സിന്‍ഹ 857.11 കോടിയുടെ സ്വത്തുമായി മൂന്നാം സ്ഥാനത്തുണ്ട്.

കോടീശ്വരന്മാരുടെ എണ്ണത്തിലും രാജ്യസഭാംഗങ്ങളെ പോലെ ബിജെപി തന്നെയാണ് മുന്നില്‍. 64 ബിജെപി എംപിമാരുടെ ശരാശരി സ്വത്ത് 27.80 കോടി രൂപയാണ്. കോണ്‍ഗ്രസിന്റെ 50 എംപിമാരും പട്ടികയിലുണ്ട്. ഇവരുടെ ശരാശരി സ്വത്ത് 40.98 കോടിയാണ്.

This post was last modified on March 28, 2018 5:04 pm