X

എ സമ്പത്തിന് ക്യാബിനറ്റ് റാങ്കോടെ ഡല്‍ഹിയില്‍ നിയമനം; ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ച് സ്റ്റാഫ്

സാമ്പത്തിക പ്രതിസന്ധിയ്ക്കിടയില്‍ സമ്പത്തിന് പ്രത്യേക നിയമനം നല്‍കിയതിനെ വ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്

കേരള സര്‍ക്കാരിന്റെ ന്യൂഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി മുന്‍ പാര്‍ലമെന്റംഗം ഡോ. എ സമ്പത്തിനെ നിയമിക്കാന്‍ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാന മന്ത്രിക്ക് അര്‍ഹമായ ആനുകൂല്യങ്ങളോടും സൗകര്യങ്ങളോടും കൂടി ഈ മന്ത്രിസഭയുടെ കാലാവധിയിലേക്കു മാത്രമായിരിക്കും നിയമനം. ഇദ്ദേഹത്തിന്റെ ഓഫീസ് നിര്‍വഹണത്തിനായി ഒരു പ്രൈവറ്റ് സെക്രട്ടറി, രണ്ട് അസിസ്റ്റന്റ്, ഒരു ഓഫീസ് അറ്റന്‍ഡന്റ്, ഒരു ഡ്രൈവര്‍ എന്നീ തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു.

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ മൂന്നാമതും മത്സരിച്ച സമ്പത്ത് പരാജയപ്പെട്ടിരുന്നു. ഇടതുപക്ഷം വിജയമുറപ്പിച്ചിരുന്ന ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനോടാണ് സമ്പത്ത് അപ്രതീക്ഷിതമായി പരാജയപ്പെട്ടത്. മൂന്ന് തവണ എംപിയായിരുന്ന സമ്പത്തിന്റെ പാര്‍ലമെന്റിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് സര്‍ക്കാര്‍ ഡല്‍ഹിയിലേക്ക് അയയ്ക്കുന്നത്. എല്ലാ സംസ്ഥാനങ്ങള്‍ക്കും ഡല്‍ഹിയില്‍ ഐഎഎസ് റാങ്കിലുള്ള പ്രത്യേക ലെയ്‌സണ്‍ ഓഫീസര്‍ ഉണ്ട്. ഇതിന് പുറമെയാണ് കേരളത്തിന് വേണ്ടി സമ്പത്തിനെ പ്രത്യേകമായി നിയമിച്ചിരിക്കുന്നത്.

അതേസമയം സാമ്പത്തിക പ്രതിസന്ധിയ്ക്കിടയില്‍ സമ്പത്തിന് പ്രത്യേക നിയമനം നല്‍കിയതിനെ വ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തന്റെ കാറില്‍ എക്‌സ് എംപി എന്ന ബോര്‍ഡ് വച്ചെന്ന ആരോപണം നേരത്തെ സമ്പത്തിനെതിരെ ഉയര്‍ന്നിരുന്നു.

read more:ചാവക്കാട് ഇങ്ങനെയൊരു സംഭവം സിപിഎം അറിയാതെ നടക്കുമോ?; കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തില്‍ എസ്ഡിപിഐ-സിപിഎം ഗൂഢാലോചന ആരോപിച്ച് അനില്‍ അക്കര എംഎല്‍എ

This post was last modified on August 1, 2019 2:51 pm