X

വിദ്യാര്‍ഥികളെയും അമ്മമാരെയും കാറിടിച്ചു; 5 പേര്‍ക്ക് പരുക്ക്

സംഭവം കൊല്ലം അഞ്ചലില്‍

സ്കൂളിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥികളെയും അമ്മമാരെയും കാറിടിച്ചു. കൊല്ലം അഞ്ചലിലാണ് സംഭവം. അപകടത്തില്‍ കുട്ടികളുള്‍പ്പെടെ 5 പേര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍പ്പെട്ടവരില്‍ കുട്ടികളുടെ അമ്മമാരും ഒരു പിഞ്ചു കുഞ്ഞും ഉണ്ട്. ഒരു വിദ്യാര്‍ഥിയുടെയും ഒന്നര വയസുകാരിയുടെയും നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍. ഏറം ഗവ.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

 

കേരളം അതിജീവിക്കുന്നു, ആറ് സാമ്പിളുകളും നെഗറ്റീവ്, നിപ ഇല്ല

This post was last modified on June 6, 2019 11:09 am