X

കോയമ്പത്തൂരിലെ മോര്‍ച്ചറിയുടെ മുന്നിലിരുന്ന് ഞാന്‍ കരഞ്ഞു: മദ്യത്തെക്കുറിച്ച് സഭയില്‍ അനില്‍ അക്കരയുടെ വൈകാരിക പ്രസംഗം

ആത്മഹത്യ ചെയ്ത അച്ഛന്റെ മൃതദേഹത്തിനായി കോയമ്പത്തൂരിലെ ഒരു ആശുപത്രി മോര്‍ച്ചറിയില്‍ കാത്തു നിന്ന തന്റെയും അമ്മയുടെയും മാനസികാവസ്ഥയും അനില്‍ വിവരിച്ചു

മദ്യപിക്കാനുള്ള പ്രായപരിധി 21 വയസ്സില്‍ നിന്നും 23 വയസ്സാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കര നടത്തിയ പ്രസംഗം ശ്രദ്ധേയമായി. മദ്യത്തിന് അടിമകളായിരുന്ന അച്ഛനെയും മുത്തശ്ശനെയും കുറിച്ചാണ് അനില്‍ സഭയില്‍ സംസാരിച്ചത്.

ആത്മഹത്യ ചെയ്ത അച്ഛന്റെ മൃതദേഹത്തിനായി കോയമ്പത്തൂരിലെ ഒരു ആശുപത്രി മോര്‍ച്ചറിയില്‍ കാത്തു നിന്ന തന്റെയും അമ്മയുടെയും മാനസികാവസ്ഥയും അനില്‍ വിവരിച്ചു. മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടം മൂലം മരിച്ച മുത്തശ്ശനെക്കുറിച്ചും അനില്‍ സഭയില്‍ പറഞ്ഞു. മദ്യാസക്തരെയും അവരുടെ കുടുംബാംഗങ്ങളെയും സഹായിക്കുന്നതില്‍ കൂടുതല്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാകേണ്ടത് ബാര്‍ തൊഴിലാളികളോടും മദ്യത്തിന്റെ ലഭ്യത ഉറപ്പു വരുത്തേണ്ടതിലുമാണെന്നും അനില്‍ സഭയില്‍ പറഞ്ഞു.

This post was last modified on June 26, 2018 11:19 am