X

കെവിന്റെ കൊലപാതകം: എസ്‌ഐയുടേത് ക്രിമിനല്‍ കുറ്റമെന്ന് എം സ്വരാജ്

തട്ടിക്കൊണ്ടു പോകല്‍ അറിഞ്ഞിട്ടും എസ്‌ഐയും എഎസ്‌ഐയും അത് മറച്ചുവച്ചെന്നും പ്രതികളുമായി എഎസ്‌ഐ രണ്ടുതവണ സംസാരിച്ചുവെന്നും നേരത്തെ ഐജി കണ്ടെത്തിയിരുന്നു

കെവിനെ കൊലപ്പെടുത്തിയ കേസില്‍ എസ്‌ഐ ഷിബുവിന്റേത് ക്രിമിനല്‍ കുറ്റകൃത്യമാണെന്ന് എം സ്വരാജ് എംഎല്‍എ. വൈകുന്നേരം നടക്കുന്ന മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടി പുലര്‍ച്ചെ ലഭിച്ച പരാതി അവഗണിച്ചത് ഗുരുതരമായ കുറ്റകൃത്യമാണ്. കുറ്റകൃത്യത്തിനായി എത്തിയ വാഹനം തടഞ്ഞിട്ടും അവരില്‍ നിന്നും പണം വാങ്ങി വിട്ടയച്ചതും പ്രതികളുമായി സന്ധി സംഭാഷണം നടത്തി അവരെ സഹായിച്ചതും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ എഎസ്‌ഐ നടത്തിയതെന്നും സ്വരാജ് പറയുന്നു.

തട്ടിക്കൊണ്ടു പോകല്‍ അറിഞ്ഞിട്ടും ഇരുവരും അത് മറച്ചുവച്ചെന്നും പ്രതികളുമായി എഎസ്‌ഐ രണ്ടുതവണ സംസാരിച്ചുവെന്നും നേരത്തെ ഐജി കണ്ടെത്തിയിരുന്നു. ഇതുകൂടാതെ എഎസ്‌ഐ കേസിലെ മുഖ്യപ്രതി ഷാനുവുമായി നടത്തിയ ഫോണ്‍സംഭാഷണവും പുറത്തു വന്നിട്ടുണ്ട്. എഎസ്‌ഐ പ്രതികള്‍ക്ക് സഹായം ചെയ്തുവെന്നാണ് ഈ സംഭാഷണത്തില്‍ നിന്നും മനസിലാകുന്നത്. കൂടാതെ കെവിനെ കാണാതായ വിവരം അറിഞ്ഞ ശേഷമാണ് നീനുവിന്റെ പരാതി പൂഴ്ത്തിയതെന്ന് ഐജിയുടെ റിപ്പോര്‍ട്ടിലും പറയുന്നു.

സാനുവിന്റെ ഭീഷണിക്ക് വഴങ്ങി കെവിനൊപ്പം തട്ടിക്കൊണ്ട് പോകപ്പെട്ട ബന്ധു അനീഷ് എഎസ്‌ഐയെ ഫോണില്‍ വിളിച്ചറിയിക്കുന്ന സംഭാഷണവും പുറത്തുവന്നിട്ടുണ്ട്. സാനുവിന്റെ ഫോണില്‍ നിന്നാണ് അനീഷ് എഎസ്‌ഐയെ വിളിച്ചതെന്നാണ് സൂചന. അതേസമയം നീനുവിനെ വീട്ടില്‍ നിന്നും ഇറക്കി കൊടുക്കാമെന്ന് പറഞ്ഞാണ് അനീഷ് രക്ഷപ്പെട്ടത്. എന്നാല്‍ നേരിട്ട് പോലീസ് സ്‌റ്റേഷനിലെത്തി അനീഷ് പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുത്തില്ല.

This post was last modified on May 30, 2018 11:08 am

Related Post
Leave a Comment