X

മലയാളി സുഹൃത്തിനൊപ്പമെത്തിയ ഓസ്‌ട്രേലിയന്‍ യുവതിയെ കാണാതായി

ഇന്നലെയാണ് ജിം ബെന്നിയും വെസ്‌നയും വയനാട്ടില്‍ നിന്നും കോഴിക്കോട് എത്തിയത്

മലയാളിയായ സുഹൃത്തിനൊപ്പമെത്തിയ ഓസ്‌ട്രേലിയന്‍ വനിതയെ കോഴിക്കോട് നഗരത്തില്‍ വച്ച് കാണാതായതായി പരാതി. വയനാട്ടില്‍ നിന്നും കോഴിക്കോട് എത്തിയ വെസ്‌ന (59) എന്ന ഓസ്‌ട്രേലിയകാരിയെയാണ് കാണാതായത്.

ഇവരുടെ സുഹൃത്തും കോട്ടയം സ്വദേശിയുമായ ജിം ബെന്നിയുടെ പരാതിയില്‍ കോഴിക്കോട് കസബ പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെയാണ് ജിം ബെന്നിയും വെസ്‌നയും വയനാട്ടില്‍ നിന്നും കോഴിക്കോട് എത്തിയത്.

കോഴിക്കോട് തങ്ങാന്‍ ഇവര്‍ മുറി എടുത്തിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. വിദേശ വനിതയ്ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

READ MORE:വഴികാട്ടുന്ന കേരളം; രാജ്യത്തിന് മുഴുവന്‍ മാതൃകയാക്കാവുന്ന ‘റോഷ്നി’ വിദ്യാഭ്യാസ പദ്ധതി രൂപമെടുത്തത് ബിനാനിപുരം ഗവ. ഹൈസ്‌കൂളിലാണ്

Leave a Comment