X

തനിക്കൊന്നുമറിയില്ലെന്ന് ബിനോയ് ബാലകൃഷ്ണന്‍

പരാതി വ്യാജമാണെന്നും തനിക്ക് ദുബായില്‍ പോകുന്നതിന് വിലക്കില്ലെന്നുമാണ് ബിനോയ് പ്രതികരിച്ചത്

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് വിനോദിനി ബാലകൃഷ്ണനെതിരെ ഉയര്‍ന്ന 13 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസ് നിഷേധിച്ച് ബിനോയ്. പരാതി വ്യാജമാണെന്നും തനിക്ക് ദുബായില്‍ പോകുന്നതിന് വിലക്കില്ലെന്നുമാണ് ബിനോയ് പ്രതികരിച്ചത്.

ബിസിനസ് പങ്കാളിയുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. എന്നാല്‍ ഈ ഇടപാടുകളെല്ലാം കൊടുത്തു തീര്‍ത്തതാണ്. ഇപ്പോള്‍ പുതിയ പരാതി നല്‍കിയിരിക്കുന്നതെന്തിനാണെന്ന് തനിക്കറിയില്ലെന്നും ബിനോയ് പ്രതികരിച്ചു. 2014ലെ ഇടപാടുകളാണ് ഇപ്പോള്‍ വിവാദമാകുന്നതെന്നും ബിനോയ് അറിയിച്ചു.

This post was last modified on January 24, 2018 1:01 pm

Related Post
Leave a Comment