കര്‍ണാടകയിലെ ബിജെപി-ജെഡിഎസ് സഖ്യസര്‍ക്കാര്‍ വീണതിന് തൊട്ടുപിന്നാലെ തങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ധൃതിയൊന്നുമില്ലെന്ന് വ്യക്തമാക്കി ബിജെപി. അതേസമയം സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് എത്രയും വേഗം ഗവര്‍ണറെ സമീപിക്കാന്‍ തന്നെയാണ് അവരുടെ തീരുമാനം. ഇതനുസരിച്ച് ഇന്നോ നാളെയോ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പ ഗവര്‍ണറെ കാണും.
ഗവര്‍ണര്‍ വാജുഭായ് വാലയെ കാണുന്നതിന് മുമ്പ് യെദ്യൂരപ്പ പാര്‍ട്ടി എംഎല്‍എമാരുടെ യോഗം വിളിച്ചു ചേര്‍ക്കും. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട നടപടികള്‍ ഇന്ന് തന്നെ ധ്രുതഗതിയിലാക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. വിമത എംഎല്‍എമാര്‍ തങ്ങളുടെ രാജി സംബന്ധിച്ച് നല്‍കിയ പരാതിയില്‍ സുപ്രിംകോടതി തീരുമാനമെടുക്കും വരെയും കാത്തിരിക്കാനാണ് പാര്‍ട്ടി ആദ്യം തീരുമാനിച്ചിരുന്നത്. അതേസമയം സുപ്രിംകോടതി ഉത്തരവ് അസംബ്ലിയിലെ നടപടികളെ ബാധിക്കില്ലെന്നും സ്പീക്കറാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും അവര്‍ക്ക് ഇന്നലെ വൈകിട്ടോടെ നിയമോപദേശം ലഭിച്ചു.
ബൊമ്മൈ വിധി പ്രകാരം നിയമസഭാ പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ സ്പീക്കര്‍ക്കാണ്. പത്താം പട്ടിക നിലനില്‍ക്കുന്നിടത്തോളം കാലം അത് സാമാജികര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബാധകമാണെന്ന് സ്പീക്കര്‍ കെ ആര്‍ രമേശും ഇന്നലെ വ്യക്തമാക്കിയിരുന്നു. അതേസമയം പാര്‍ട്ടി സ്പീക്കറുമായും ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഒരു ബിജെപി നേതാവ് അവകാശപ്പെടുന്നത്.
ഇതിനിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ വിമത എംഎല്‍എമാരുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വിമത എംഎല്‍എമാരില്‍ ചിലര്‍ സിദ്ധരാമയ്യയുടെ വിശ്വസ്ഥരാണ്. അതിനാല്‍ തന്നെ കോണ്‍ഗ്രസ് ഇടപെടല്‍ ഭയന്ന് ബിജെപി അധികനാള്‍ കാത്തിരിക്കാനിടയില്ലെന്നാണ് അറിയുന്നത്.
ഇത്രയും നാള്‍ യെദ്യൂരപ്പ ബിജെപി എംഎല്‍എമാരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നില്ല. ഡല്‍ഹിയില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങള്‍ക്ക് യാതൊരു ധൃതിയുമില്ലെന്ന് ഒരു മുതിര്‍ന്ന ബിജെപി നേതാവും അറിയിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് മുമ്പ് നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കാനുണ്ട്. സര്‍ക്കാരിന്റെ സ്ഥിരത ഉറപ്പാക്കുകയാണ് തങ്ങള്‍ക്ക് ആദ്യം വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
Leave a Comment