X

യോഗിയുടെ മണ്ഡലത്തിലും ഫുല്‍പ്പൂരിലും ബിജെപിയ്ക്ക് കനത്ത തോല്‍വി

ബിജെപിയെ കൈവിട്ടത് മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും മണ്ഡലങ്ങള്‍

ലോക്‌സഭ ഉപതെരഞ്ഞെടുപ്പ് നടന്ന ഫുല്‍പ്പൂരില്‍ ബിജെപിയുടെ തോല്‍വി പൂര്‍ണമായി. അന്തിമഫലം പുറത്തുവരുമ്പോള്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ നാഗേന്ദ്ര സിംഗ് പട്ടേല്‍ അറുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിയുമായ കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായിരുന്നു ഇത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൗര്യ മൂന്ന് ലക്ഷത്തിലേറെ വോട്ടിനാണ് വിജയിച്ചത്. ഇത്ര ഭീകരമായ തോല്‍വി പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഉപമുഖ്യമന്ത്രി പ്രതികരിച്ചു. അതേസമയം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരിലും ബിജെപി പരാജയം ഉറപ്പായിരിക്കുകയാണ്. വോട്ടെണ്ണല്‍ പൂര്‍ത്തിയാകാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി 29,000 വോട്ടുകള്‍ക്ക് സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെക്കാള്‍ പിന്നിലാണ്.

യോഗി തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ച മണ്ഡലമാണ് ഇത്. ആദിത്യനാഥും 2014ലെ തെരഞ്ഞെടുപ്പില്‍ മൂന്ന് ലക്ഷത്തോളം വോട്ടിനാണ് ഇവിടെ വിജയിച്ചത്. ഉത്തര്‍പ്രദേശിലെ സുപ്രധാനമായ രണ്ട് മണ്ഡലങ്ങളാണ് ഇതോടെ ബിജെപിയെ കൈവിട്ടിരിക്കുന്നത്.

This post was last modified on March 15, 2018 9:21 am