X

മുന്‍ ബിജെപി മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ഡിസ്റ്റിലറിയില്‍ സ്‌ഫോടനം: നാല് മരണം

മുന്‍ മന്ത്രി മുരുകേഷ് നിരാനിയുടെ ഉടമസ്ഥതയിലുള്ള പഞ്ചസാര ഫാക്ടറിയുടേതാണ് ഡിസ്റ്റിലറി

മുന്‍ ബിജെപി മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ഡിസ്റ്റിലറിയിലുണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെ കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലാണ് സംഭവം.

മുന്‍ മന്ത്രി മുരുകേഷ് നിരാനിയുടെ ഉടമസ്ഥതയിലുള്ള പഞ്ചസാര ഫാക്ടറിയുടേതാണ് ഡിസ്റ്റിലറി. നിരാനി ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസിന്റെ കുളായ് ഗ്രാമത്തിലെ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. പൊട്ടിത്തെറിയില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റ മൂന്ന് പേര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം മുകേഷ് നിരാനിയും സ്ഥിരീകരിച്ചു.

മലിനജലം ശുദ്ധീകരിക്കുന്ന ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ മീഥെയ്ന്‍ കെട്ടിക്കിടന്നതാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് അറിയുന്നത്. ഫാക്ടറിക്ക് അകത്തല്ല സ്‌ഫോടനമുണ്ടായതെന്നും നിരാനി അറിയിച്ചു.