X

ഗോധ്ര കൂട്ടക്കൊല: പതിനൊന്ന് പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി

കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പത്ത് ലക്ഷം രൂപ വീതം സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും അഹമ്മദാബാദ് ഹൈക്കോടതി

ഗോധ്ര കൂട്ടക്കൊലക്കേസില്‍ പതിനൊന്ന് പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പത്ത് ലക്ഷം രൂപ വീതം സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും അഹമ്മദാബാദ് ഹൈക്കോടതി വിധിച്ചു.

ഗുജറാത്തിലെ ഗോധ്രയില്‍ 2002ല്‍ സബര്‍മതി എക്‌സ്പ്രസ് ട്രെയിന് തീവച്ച് കൂട്ടക്കൊല നടത്തിയതാണ് കേസ്. സര്‍ക്കാരിന് ക്രമസമാധാനം ഉറപ്പാക്കാനായില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അയോധ്യയില്‍ നിന്നും മടങ്ങുകയായിരുന്ന കര്‍സേവകര്‍ സഞ്ചരിച്ച സബര്‍മതി എക്‌സ്പ്രസിന്റെ എസ്-6 ബോഗി 2002 ഫെബ്രുവരി 7നാണ് അഗ്നിക്കിരയായത്.

സംഭവത്തില്‍ 59 പേര്‍ മരിച്ചു. ആയിരത്തിയഞ്ഞൂറിലേറെ പേര്‍ കൊല്ലപ്പെട്ട ഗുജറാത്ത് കലാപത്തിന് വഴിമരുന്നിട്ടത് ഈ സംഭവമാണ്.