X

ചിദാനന്ദപുരി സന്യാസ വേഷം ധരിച്ച ആര്‍എസ്എസുകാരന്‍: കോടിയേരി ബാലകൃഷ്ണന്‍

ഇടതുപക്ഷത്തിന് ലോകസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും കിട്ടാത്ത സാഹചര്യം ഉണ്ടാക്കണമെന്ന് ചിദാനന്ദപുരി നേരത്തെ പറഞ്ഞിരുന്നു

ശബരിമല കര്‍മ്മ സമിതി ആര്‍എസ്എസിന്റെ പ്രസ്ഥാനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കര്‍മ്മ സമിതിയുടെ നേതാവ് സ്വാമി ചിദാനന്ദപുരി ആര്‍എസ്എസുകാരനാണെന്നും കോടിയേരി ആരോപിച്ചു. സന്യാസ വേഷം ധരിച്ച ആര്‍എസ്എസുകാരനെന്നാണ് കോടിയേരി ചിദാന്ദപുരിയെ വിശേഷിപ്പിക്കുന്നത്.

ആ കര്‍മ്മസമിതിയുടെ നേതാവ് സ്വാമി ചാദാനന്ദപുരി ആര്‍എസ്എസുകാരനാണ്. സന്യാസ വേഷം ധരിച്ച ആര്‍എസ്എസുകാരനായ ചിദാനന്ദപുരി ആര്‍എസ്എസിന്റെ താല്‍പര്യങ്ങളാണ് നടപ്പാക്കുന്നത്- കോടിയേരി വ്യക്തമാക്കി. ഇടതുപക്ഷത്തിന് ലോകസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും കിട്ടാത്ത സാഹചര്യം ഉണ്ടാക്കണമെന്ന് ചിദാനന്ദപുരി നേരത്തെ പറഞ്ഞിരുന്നു. വിശ്വാസികളെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നു എന്നാരോപിച്ച് ശബരിമല കര്‍മ്മ സമിതി ഇന്നലെ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ നാമജപ പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലമേതായാലും മണ്ഡലക്കാലം മറക്കരുതെന്ന മുദ്രാവാക്യം ഉയര്‍ത്തി ബിജെപിക്ക് അനുകൂലമായ തെരഞ്ഞെടുപ്പ് പ്രചരണമാണ് ഈ നാമജപത്തിലൂടെ നടക്കുന്നതെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. സിപിഎമ്മും നാമജപത്തിനെതിരെ രംഗത്തെത്തി. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ശബരിമല വിഷയം ജനങ്ങള്‍ ഓര്‍ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കര്‍മ്മ സമിതിയും വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ കര്‍മ സമിതി ഇത്തരം മുദ്രാവാക്യങ്ങളുയര്‍ത്തി ബോര്‍ഡുകളും നാമജപങ്ങളും ആരംഭിച്ചു കഴിഞ്ഞു. ‘ഒളിപ്പിച്ചുകടത്തിയതും ഓടിച്ചിട്ടടിച്ചതും ഓര്‍മയിലുണ്ടാവും ‘നെഞ്ചിലെന്നും കനലായെരിയും ഈ കിരാതവാഴ്ച’ എന്ന വാക്യങ്ങളുമായി കേരളത്തിന്റെ വിവിധയിടങ്ങളില്‍ കൂറ്റന്‍ ഫ്ളക്സുകള്‍ വെച്ചിട്ടുണ്ട്. ശബരിമല വിഷയമുന്നയിക്കുന്നതിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് തങ്ങളെ ഒന്നും ചെയ്യാനാകില്ലെന്നാണ് കര്‍മസമിതി ചിദാനന്ദപുരി ഇന്നലെ പറഞ്ഞത്.

This post was last modified on April 14, 2019 12:20 pm