തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ കുരുക്കുകള്‍ മുറുകുന്നു. ക്രിമിനല്‍ കേസിന് പുറമെ ദുബൈയില്‍ തുഷാറിനെതിരെ സിവില്‍ കേസും രജിസ്റ്റര്‍ ചെയ്തു. നാസില്‍ അബ്ദുള്ള നല്കിയ കേസ് ദുബൈ കോടതി ഫയലില്‍ സ്വീകരിച്ചതോടെ കേസ് കടുക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം.
അജ്മാന് കോടതിയില്‍ ക്രിമിനല്‍ കേസ് തുടരുന്നതിനിടെയാണ് പുതിയ നീക്കം. തുഷാറിനെതിരെ നാസിലിന്റെ ശബ്ദരേഖ പുറത്തു വന്നിരുന്നു. എന്നാല്‍ പുറത്തുവന്ന സംഭാഷണം പൂര്‍ണമല്ലെന്നും നാസില്‍ അബ്ദുള്ള വ്യക്തമാക്കിയിട്ടുണ്ട്.
കേസിന്റെ രേഖകള്‍ താന്‍ പണം കൊടുക്കാനുള്ള ഒരാളുടെ പക്കലായിരുന്നു ഉണ്ടായിരുന്നത്. ഇത് പണം നല്കി തിരിച്ചെടുക്കുന്ന കാര്യമാണ് സംഭാഷണത്തിലുള്ളതെന്നും നാസില്‍ പറഞ്ഞു. അതേസമയം സത്യം തെളിഞ്ഞെന്നാണ് വെള്ളാപ്പള്ളി നടേശന് പ്രതികരിച്ചത്. തുഷാര്‍ നിരപരാധിയാണ് നീതികിട്ടുമെന്നതില്‍ സംശയമില്ലെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
This post was last modified on September 2, 2019 7:43 pm