X

ചാവക്കാട് വെട്ടേറ്റ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഒരാള്‍ മരിച്ചു; അക്രമത്തിന് പിന്നില്‍ എസ്ഡിപിഐയെന്ന് കോണ്‍ഗ്രസ്

ടി എന്‍ പ്രതാപന്‍ എസ്ഡിപിഐയുടെ പേര് പറയാത്തത് അദ്ദേഹത്തിന് കൂടുതല്‍ വിവരങ്ങള്‍ അറിയാത്തത് കൊണ്ടായിരിക്കുമെന്ന്‌ ഉമ്മന്‍ ചാണ്ടി

ചാവക്കാട് വെട്ടേറ്റ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് പുതുവീട്ടില്‍ നൗഷാദ്(44) മരിച്ചു. നൗഷാദ് ഉള്‍പ്പെടെ നാലു പേരെയാണ് ഇന്നലെ രാത്രി പുന്ന സെന്ററില്‍ വച്ച് 15 അംഗ സംഘം അക്രമിച്ചത്. എസ്ഡിപിഐയാണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

പരിക്കേറ്റ മൂന്ന് പേര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ അപകടനില തരണം ചെയ്തു. മുഖംമൂടി ധരിച്ചെത്തിയവരാണ് ആക്രമണത്തിന് പിന്നില്‍. സമഗ്ര ആന്വേഷണം വേണമെന്ന് പ്രതിപക്ഷ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണത്തില്‍ പ്രതിഷേധിച്ച് ചാവക്കാട് കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആരോപിച്ചു. സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ടി എന്‍ പ്രതാപന്‍ എസ്ഡിപിഐയുടെ പേര് പറയാത്തത് അദ്ദേഹത്തിന് കൂടുതല്‍ വിവരങ്ങള്‍ അറിയാത്തത് കൊണ്ടായിരിക്കുമെന്നും ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.

read more:ആത്മീയ വ്യവസായത്തിലേക്കുള്ള ചവിട്ടുനാടകങ്ങള്‍; എന്താണ് കൃപാസനം, അവിടെ നടക്കുന്നതെന്ത്? ആ കഥ

Related Post
Leave a Comment