X

റണ്‍വേയില്‍ പശു: രണ്ട് വിമാനങ്ങള്‍ അഹമ്മദാബാദില്‍ ഇറക്കാനായില്ല

ഇതില്‍ ഒരു വിമാനം ഗള്‍ഫില്‍ നിന്നുള്ള യാത്രാ വിമാനവും മറ്റൊന്ന് ചരക്ക് വിമാനവുമായിരുന്നു

ഇന്ത്യയിലെ തെരുവുകളില്‍ പശുക്കള്‍ സര്‍വസാധാരണമാണ്. എന്നാല്‍ അവ തങ്ങളുടെ സാന്നിധ്യം വിമാനത്താവളങ്ങളിലെ റണ്‍വെയിലും ഉറപ്പിച്ചിരിക്കുന്നു. ഇന്ന് രാവിലെ അഹമ്മദാബാദില്‍ ഇറങ്ങേണ്ട രണ്ട് വിമാനങ്ങളാണ് ഇതുമൂലം റദ്ദാക്കേണ്ടി വന്നത്.

ഇതില്‍ ഒരു വിമാനം ഗള്‍ഫില്‍ നിന്നുള്ള യാത്രാ വിമാനവും മറ്റൊന്ന് ചരക്ക് വിമാനവുമായിരുന്നു. ഇവ രണ്ടും മുംബൈയിലാണ് പകരം ഇറക്കിയത്. കാര്‍ഗോ വശത്തുകൂടി റണ്‍വേയിലേക്ക് ഒരു പശു പ്രവേശിക്കുകയായിരുന്നുവെന്നും എന്നാല്‍ പെട്ടെന്ന് തന്നെ ഇതിനെ നിയന്ത്രിക്കാന്‍ സാധിച്ചുവെന്നും എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ ഗുപ്രസാദ് മോഹപത്ര അറിയിച്ചു.

വിമാനത്താവളങ്ങളില്‍ മൃഗങ്ങളുടെ കടന്നുകയറ്റം വര്‍ദ്ധിക്കുകയാണ്. വിമാനങ്ങളില്‍ പക്ഷികള്‍ കൂട്ടിയിടിക്കുന്നതില്‍ കുപ്രസിദ്ധമാണ് അഹമ്മദാബാദ് വിമാനത്താവളം.