X

മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ പങ്കെടുക്കാത്തത് അസാധാരണ സംഭവം: മുഖ്യമന്ത്രി

സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നത് അവരുടെ പാര്‍ട്ടിയുടെ തീരുമാന പ്രകാരമെന്നും മുഖ്യമന്ത്രി

എന്‍സിപി മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യം ശക്തമായിരിക്കെ ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ നിന്നും സിപിഐയിലെ നാല് മന്ത്രിമാര്‍ വിട്ടുനിന്നു. തോമസ് ചാണ്ടി പങ്കെടുക്കുന്ന യോഗത്തില്‍ പങ്കെടുക്കാനാകില്ലെന്ന് സിപിഐ നിലപാടെടുത്തതോടെയാണ് ഇത്.

മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, പി തിലോത്തമന്‍, കെ രാജു, വിഎസ് സുനില്‍കുമാര്‍ എന്നിവരാണ് യോഗത്തില്‍ നിന്നും വിട്ടുനിന്നത്. അതേസമയം തോമസ് ചാണ്ടിയുടെ രാജി വിഷയത്തില്‍ ഇന്നത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തില്ലെന്നാണ് പിണറായി വിജയന്‍ മാധ്യമങ്ങളെ അറിയിച്ചത്. മന്ത്രി ഇ ചന്ദ്രശേഖരനാണ് മന്ത്രിമാര്‍ പങ്കെടുക്കില്ലെന്ന പാര്‍ട്ടി നിലപാട് കത്ത് മുഖേന മുഖ്യമന്ത്രിയെ അറിയിച്ചത്. സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും ഇത് അസാധാരണമായ സംഭവമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം തോമസ് ചാണ്ടി വിഷയത്തില്‍ യാതൊരു ഉപാധികള്‍ക്കും വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടാണ് സിപിഐ ഇന്നത്തെ സംഭവത്തോടെ അറിയിച്ചിരിക്കുന്നത്. അതേസമയം ഇന്നലെ ഹൈക്കോടതി തോമസ് ചാണ്ടിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ചും മന്ത്രി സര്‍ക്കാരിനെതിരെ നല്‍കിയ പരാതിയെക്കുറിച്ചും പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.

അതേസമയം അസാധാരണം എന്നു മുഖ്യമന്ത്രി പറഞ്ഞതിനെ വലിയ കാര്യമായി എടുക്കേണ്ടതില്ല എന്നു സി പി ഐ മന്ത്രി ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. സാധാരണയായി നടക്കാത്ത കാര്യം എന്നെ മുഖ്യമന്ത്രി ഉദ്ദേശിച്ചിട്ടുള്ളൂ.

‘ചങ്ക്’ തകര്‍ന്നെന്ന് ഞങ്ങള്‍ കരുതട്ടോ? ചോദ്യം പിണറായിയോടാണ്

This post was last modified on November 15, 2017 11:11 am