X

ഇരട്ടക്കൊലപാതകം: സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ കസ്റ്റഡിയില്‍

പീതാംബരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന് സിപിഎം അറിയിച്ചു

കാസര്‍ഗോഡ് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരന്‍ പോലീസ് കസ്റ്റഡിയില്‍. തിങ്കളാഴ്ച രാത്രിയാണ് ഇയാള്‍ പിടിയിലായത്.

കോലപാതകം ആസൂത്രണം ചെയ്തത് പീതാംബരനാണെന്നാണ് വിവരം. പ്രദേശത്തെ സിപിഎം പ്രവര്‍ത്തകര്‍ക്ക് കൊല്ലപ്പെട്ട യുവാക്കളോട് മുന്‍വൈരാഗ്യമുണ്ടായിരുന്നുവെന്നും പോലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു. പീതാംബരനൊപ്പം കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഏഴ് പേര്‍ കൂടി കസ്റ്റഡിയിലായിട്ടുണ്ട്.

അതേസമയം പീതാംബരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന് സിപിഎം അറിയിച്ചു. ഉദുമ എംഎല്‍എ കെ കുഞ്ഞിരാമനാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇക്കാര്യം അറിയിച്ചിരുന്നു.

This post was last modified on February 19, 2019 11:50 am

Related Post
Leave a Comment