X

കൊല്ലത്ത് സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

ഇന്ന് ഉച്ചയ്ക്ക് 2.30ഓടെ ബഷീറിന്റെ വീട്ടിലെത്തിയാണ് ഷാജഹാന്‍ ആക്രമിച്ചത്

കൊല്ലം ചിതറയില്‍ സിപിഎം പ്രവര്‍ത്തകനെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുത്തിക്കൊന്നു. ചിതറ വളവുപച്ച സ്വദേശി ബഷീറിനെയാണ് വീട്ടില്‍ കയറി കുത്തിക്കൊന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷാജഹാന്‍ പോലീസ് കസ്റ്റഡിയിലാണ്.

ഇന്ന് ഉച്ചയ്ക്ക് 2.30ഓടെ ബഷീറിന്റെ വീട്ടിലെത്തിയാണ് ഷാജഹാന്‍ ആക്രമിച്ചത്. സംഭവസ്ഥലത്ത് വച്ച് തന്നെ ബഷീര്‍ മരിച്ചു. വൈകിട്ടോടെ ഇയാള്‍ പോലീസ് കസ്റ്റഡിയിലാകുകയും ചെയ്തു. സിപിഎം വളവുപച്ച ബ്രാഞ്ച് അംഗമാണ് ബഷീര്‍.